- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ; രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരും; സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോസ്ഥർക്കും പങ്കുണ്ടെന്നും ബിജെപി അധ്യക്ഷൻ; ഇതിൽ ചിലർ മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പിഎയുടെ ബന്ധുക്കളാണെന്ന് ആരോപിച്ച് സുരേന്ദ്രൻ; ഡെപ്യൂട്ടി കമ്മീഷണർമാരെ ചോദ്യം ചെയ്തുവെന്നും റിപ്പോർട്ട്; കള്ളനെ കണ്ടെത്താൻ എൻഐഎ
കോട്ടയം: സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോസ്ഥർക്കും പങ്കുണ്ടെന്ന അതിഗൗരവമായ അന്വേഷണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിൽ ചിലർ മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പി.എ സി.എം രവീന്ദ്രന്റെ ബന്ധുക്കളാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷനുണ്ടെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. ചില കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇന്നലെ ഇഡിയും എൻഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രൻ അതീവ ഗൗരവമുള്ള അന്വേഷണവുമായി രംഗത്ത് വന്നത്.
നേരത്തെ കസ്റ്റംസിലെ മൊഴി പകർപ്പ് ചോർന്നതുമായി ബന്ധപ്പെട്ട് ചില കസ്റ്റംസുകാരെ സ്ഥലം മാറ്റിയിരുന്നു. സിപിഎം ബന്ധം ആരോപിച്ചായിരുന്നു ഈ നടപടിയും. ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലെ ഉദ്യോഗസ്ഥരെ അടക്കം എൻഐഎ ചോദ്യം ചെയ്തുവെന്നാണ് സൂചന. സ്വർണ്ണ കടത്തിലെ വിവര ചോർച്ചയുമായി ബന്ധപ്പെട്ടാണ് ഇത്. നയതന്ത്ര പാഴ്‌സലിലെ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആർക്കെങ്കിലും പങ്കുണ്ടോ എന്നതാണ് എൻഐഎ പരിശോധിക്കുന്നത്. ഈ സാഹചര്യത്തിലാണ് അതിരൂക്ഷമായ ആരോപണവുമായി സുരേന്ദ്രൻ രംഗത്തു വരുന്നത്. ഇതോടെ സ്വർണ്ണ കടത്തിൽ കസ്റ്റംസും സംശയ നിഴലിലാകുകയാണ്. നേരത്തെ തിരുവനന്തപുരത്തെ മറ്റൊരു സ്വർണ്ണ കടത്തിൽ കസ്റ്റംസിലെ ഉന്നതൻ കുടുങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കോവിഡ് ബാധിച്ചതിൽ ദുരൂഹതയുണ്ടെന്നെന്നും ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. സി.എം രവീന്ദ്രന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിൽ എവിടെ നിന്നാണ്. എവിടെയാണ് അദ്ദേഹത്തിന്റെ പരിശോധന നടന്നത്. അദ്ദേഹത്തിന് യഥാർത്ഥത്തിൽ കോവിഡ് പോസിറ്റീവായിരുന്നോ, കോവിഡാനന്തരം ശ്വാസ തടസമുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അടക്കം എല്ലാ കാര്യങ്ങളിലും ദുരൂഹത നിലനിൽക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആരും തന്നെ ക്വാറന്റീനിൽ പോയിരുന്നില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാൽ നടത്തേണ്ട നടപടി ക്രമങ്ങളൊന്നും ആ ഓഫീസിനകത്ത് ഉണ്ടായിട്ടില്ലെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. സി.എൻ രവീന്ദ്രൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ആരുടെയെങ്കിലും ബിനാമിയാണോ എന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
പത്താം ക്ലാസുകാരനായ സിഎം രവീന്ദ്രൻ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായിരുന്ന കാലത്തും ആ ഭരണ സ്വാധീനം ഉപയോഗിച്ച് നേടിയ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളെ സംബന്ധിച്ചും അദ്ദേഹത്തിന്റെ ബിനാമി ബന്ധങ്ങളെ പറ്റിയും വ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നത്. ഇ.ഡി റെയ്ഡ് നടത്തിയിരിക്കുന്ന പല സ്ഥാപനങ്ങളും സി.എം രവീന്ദ്രൻ പണം മുടക്കിയ സ്ഥാപനങ്ങളാണ്. ഇത് അദ്ദേഹത്തിന്റെ തന്നെ പണമാണോ ബിനാമി ഇടപാട് നടത്തിയതാണോ എന്നും അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സി.എം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരുമെന്നുള്ളതുകൊണ്ടാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് വൈകിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ