- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുമുന്നണി നയിക്കാൻ ആളില്ലാതെ മുങ്ങുന്ന കപ്പലായി; ജമാ അത്തെ ഇസ്ലാമിയുമായി യൂഡിഎഫ് ഉണ്ടാക്കിയ കൂട്ടുകെട്ട് മുന്നണിയുടെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കും; എല്ലാ കാര്യങ്ങളിലും കേന്ദ്രത്തിന്റെ ആനുകൂല്യങ്ങളും പദ്ധതികളും സ്വന്തംപേരിലാക്കി അടിച്ചുമാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ
കോഴിക്കോട്: ശക്തമായ അഴിമതിവിരുദ്ധവികാരം ജനങ്ങളിൽ പ്രകടമാണെന്നാണ് രാവിലെ മുതലുള്ള കനത്ത പോളിങ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
രണ്ടു മുന്നണികൾക്കും എതിരായ ജനവികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റം ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലാ ജില്ലകളിലുമുണ്ടാകും. വടക്കൻ ജില്ലകളിൽ ഈ തെരഞ്ഞെടുപ്പോടെ വലിയമാറ്റം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിക്ക് അനുകൂലമായിട്ടുള്ള വലിയവികാരം സധാരണ ജനങ്ങൾക്കിടയിൽ ശക്തമായി പ്രതിഫലിക്കുന്നുണ്ടെന്നാണ് പോളിംഗിലെ വർധന ഉൾപ്പെടെ കണിക്കുന്നത്. രണ്ടു മുന്നണികളും അഴിമതിയുടെ കാര്യത്തിൽ പ്രതിക്കൂട്ടിൽ ആയിരിക്കുന്നു. ഇടതുമുന്നണി നയിക്കാൻ ആളില്ലാതെ മുങ്ങുന്ന കപ്പലായി കേരളത്തിൽ മാറുകയാണെന്നും കെ സുരേന്ദ്ര ചൂണ്ടിക്കാട്ടി.
ജമാ അത്തെ ഇസ്ലാമിയുമായി യൂഡിഎഫ് ഉണ്ടാക്കിയ കൂട്ടുകെട്ട് മുന്നണിയുടെ പരമ്പരാഗത വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കും. രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. മുസ്ലിം തീവ്രവാദ സംഘടനകളുടെ ആധിപത്യമാണ് യുഡിഎഫിൽ ഇപ്പോൾ നിലനിൽക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ ഒരു മൂന്നാം ബദൽ കേരളത്തിൽ ശക്തിപ്പെടുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എല്ലാ കാര്യങ്ങളിലും കേന്ദ്രത്തിന്റെ ആനുകൂല്യങ്ങളും പദ്ധതികളും സ്വന്തംപേരിലാക്കി അടിച്ചുമാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു സൗജന്യ വാക്സിൻ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.