- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങൾക്ക് 35 സീറ്റുകൾ കിട്ടിയാൽ മതി; ബാക്കി ഞങ്ങൾ അങ്ങ് ഉണ്ടാക്കിക്കോളും; ഭരണത്തിൽ വന്നോളുമെന്ന്; 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാൽ എങ്ങനെ ഭരിക്കും? അതാണ് കോൺഗ്രസിലുള്ള വിശ്വാസം; സുരേന്ദ്രനെ പരിഹസിച്ച് പിണറായി വിജയൻ
കണ്ണൂർ: ബിജെപിക്ക് കോൺഗ്രസിൽ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരുണ്ടാക്കാൻ 35 സീറ്റുകൾ മതിയെന്ന ബിജെപി. അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ധർമടം മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങൾക്ക് 35 സീറ്റുകൾ കിട്ടിയാൽ മതി. ബാക്കി ഞങ്ങൾ അങ്ങ് ഉണ്ടാക്കിക്കോളും. ഭരണത്തിൽ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാൽ എങ്ങനെ ഭരിക്കും. അതാണ് കോൺഗ്രസിലുള്ള വിശ്വാസം- പിണറായി പരിഹസിച്ചു.
തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് കോൺഗ്രസിലുണ്ടെന്നാണ് അവർ ചിന്തിക്കുന്നത്. ഈ ഫിക്സഡ് ഡിപ്പോസിറ്റുകളെ അയക്കണോ എന്ന് കേരളത്തിലെ യു.ഡി.എഫിനെ പിന്താങ്ങുന്ന ജനങ്ങൾ തന്നെ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങൾ വഞ്ചിതരായിക്കൂടാ എന്ന് അവർ ആഗ്രഹിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.