- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭവന നിർമ്മാണത്തിന് മോദി സർക്കാർ അനുവദിച്ച 195.82 കോടി രൂപ നഷ്ടപ്പെടുത്തിയത് എന്തിന്റെ പേരിലാണ്? പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
പാവങ്ങളെ വഞ്ചിച്ച സംസ്ഥാന സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഭവന നിർമ്മാണത്തിന് മോദി സർക്കാർ അനുവദിച്ച 195.82 കോടി രൂപ നഷ്ടപ്പെടുത്തിയത് എന്തിന്റെ പേരിലാണ്. ഗുണഭോക്താക്കളെ നീതിപൂർവ്വമായും സുതാര്യമായും കണ്ടെത്തുന്നതിനും സാങ്കേതികവും ഗുണനിലവാരമുള്ള വീടുകൾ നിർമ്മിക്കുന്നതിലും സംസ്ഥാനത്തിന് അലംഭാവം ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
അർഹർക്ക് പ്രഥമ പരിഗണന നൽകുന്നതിലും ഗുണഭോക്താക്കൾക്ക് വായ്‌പ്പ നൽകുന്നതിലും സംസ്ഥാനം പരാജയപ്പെട്ടു. മോദി സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിയാൽ കേന്ദ്രവിരുദ്ധ രാഷ്ട്രീയം ഉയർത്താനാവില്ലെന്ന് മനസിലാക്കിയാണോ പിഎംവൈഎ പദ്ധതി അട്ടിമറിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലൈഫ് പദ്ധതിയിൽ അഴിമതി നടത്തി പാവങ്ങളെ പറ്റിച്ച സർക്കാർ കേന്ദ്രസർക്കാർ അനുവദിച്ച പണം പാഴാക്കി ജനങ്ങളെ ദ്രോഹിച്ചുവെന്ന് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു.