- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കള്ളക്കടത്തിൽ സിപിഎം ബന്ധം വ്യക്തമെന്ന് ബിജെപി; സംഘത്തിന്റെ കാർ കടത്തിയത് സിപിഎമ്മും പൊലീസും ചേർന്നെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ സിപിഎമ്മിന്റെ പങ്കാൽം തെളിഞ്ഞുവരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
രാമനാട്ടുകരയിലുണ്ടായ അപകട മരണത്തെ തുടർന്ന പുറത്തുവരുന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടയുടൻ ഈ കള്ളക്കടത്ത് സംഘം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളതാണെന്ന് താൻ പറഞ്ഞിരുന്നു. കരിപ്പുർ സ്വർണക്കള്ളക്കടത്ത് സംഘത്തിന്റെ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടുന്നു. ആ അന്വേഷണം എങ്ങുമെത്തുന്നില്ല. കാരണം, അതിൽ പങ്കാളികളായിരിക്കുന്ന പലരും സിപിഎമ്മിന്റെ സജീവ പങ്കാളികളോ നേതാക്കളോ ആണെന്നതാണ്. സംഘത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മിന്റെ ക്രിമിനൽ സംഘടങ്ങളാണ്. കൊലപാതക കേസുകളില പ്രതികളൂം ജയിൽ കഴിയുന്നവരും പുറത്തുനടക്കുന്നവരുമാണ് അന്വേഷണം നേരിടുന്നത്.
ഈ കേസ് സിപിഎമ്മിലേക്ക് എത്തുമെന്ന് മനസ്സിലായതോകെയാണ് കണ്ണുർ ജില്ലാ സെക്രട്ടറി മുൻകൂർ ജാമ്യമെടുത്ത് വാർത്തസമ്മേളനം നടത്തിയത്. കണ്ണുർ ജില്ലയിലെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സി.പിഎം പ്രതിഷേധം നടത്തുമെന്നാണ് പറയുന്നത്. ഈ സംഘങ്ങളെല്ലാം സിപിഎമ്മുമായി ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിക്കൊപ്പവും മറ്റ് നേതാക്കൾക്കൊപ്പവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ിനൊപ്പവും ഡിവൈഎഫ്ഐ നേതാക്കൾക്കൊപ്പാവും ഇവർ നിൽക്കുന്ന ഫോട്ടോയും റെഡ് വോളന്റിയർ യൂണിഫോം ധരിച്ച് നിൽക്കുന്ന ചിത്രവുെമാക്കെ പുറത്തുവന്നിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും എങ്ങനെ പങ്കെടുക്കാൻ കഴിയും. പാർട്ടി ചിഹ്നവും കൊടിയും എങ്ങനെ സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കാൻ കഴിയും. എ.കെ.ജി സെന്ററിൽ എത്താനും നേതാക്കളുമായി ബന്ധപ്പെടാനും കഴിയുന്നത് എങ്ങനെയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കൊള്ളസംഘത്തിന്റെ ഒളിപ്പിച്ച കാർ സിപിഎമ്മിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് കടത്തിയത്. കസ്റ്റംസ് പിടിച്ചെടുക്കുമെന്ന കണ്ടതോടെയാണ് കടത്തിക്കൊണ്ടുപോയത്. കാർ ഉന്നതനായ സിപിഎം നേതാവിന്റെതാണ്-സുരേന്ദ്രൻ ആരോപിച്ചു.