- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പതാക തലതിരിച്ച് ഉയർത്തി; അബദ്ധം പിണഞ്ഞ് കെ സുരേന്ദ്രൻ; അബദ്ധം സംസ്ഥാന സമിതി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെ
തിരുവനന്തപുരം: ദേശീയ പതാക ഉയർത്തിയതിൽ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന സമിതി ഓഫീസിൽ പതാക ഉയർത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ദേശീയ പതാക തല കീഴായി ഉയർത്തിയത്. അബദ്ധം പിണഞ്ഞത് മനസ്സിലാക്കിയതിന് പിന്നാലെ താഴേക്ക് വലിച്ച് നേരെ ഉയർത്തുകയും ചെയ്തു.
അതേസമയം, എകെജി സെന്ററിൽ സിപിഎം പാർട്ടി കൊടിക്കൊപ്പം ദേശീയ പതാക ഉയർത്തിയത് വിവാദമായി. മറ്റു കൊടികൾക്കൊപ്പം ദേശീയ പതാക ഉയർത്തുന്നത് ദേശീയ പതാക കോഡിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി.
സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ ആരോപിച്ചു. പാർട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതും
മറുനാടന് മലയാളി ബ്യൂറോ
Next Story