- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരയെ പരിചയമില്ല; കേസ് രാഷ്ട്രീയപ്രേരിതം; കോഴക്കേസ് വിഷയത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ; സുരേഷ് ഗോപിക്കെതിരെ നടക്കുന്നത് ബോധപൂർവ്വം അപമാനിക്കാൻ ശ്രമമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
കൊച്ചി: മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുന്ദരയെ പരിചയമില്ല. കോഴ നൽകിയെന്ന് പറയുന്ന ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയെക്കൊണ്ട് ഒപ്പിടുവിച്ചെന്ന് പറയുന്ന താളിപടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത് നിയമവ്യവസ്ഥയിൽ വിശ്വാസം ഉള്ളതുകൊണ്ടാണ്. അറിയാവുന്ന വിവരങ്ങൾ കൈമാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. ഒന്നര മണിക്കൂറാണ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
സുരേഷ് ഗോപി എംപിയെ അപമാനിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയുടെ സേവന പ്രവർത്തനത്തിൽ പലർക്കും അസൂയയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story