- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു കെ സുരേന്ദ്രൻ; എല്ലാവരും കള്ളക്കണ്ണീരൊഴുക്കിയപ്പോൾ സത്യം പറഞ്ഞ സുരേന്ദ്രന് മേൽ പൊങ്കാലയിട്ട് സോഷ്യൽ മീഡിയയിലെ സംഘവിരുദ്ധർ
കോഴിക്കോട്: തമിഴ്‌നാട് രാഷ്ട്രീയം എന്നും വ്യക്തിപൂജയുടേതായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പേരിലുള്ള മുതലെടുപ്പ്. പിൻഗാമിയെ കൃത്യമായി ചൂണ്ടിക്കാട്ടാതെ ജയലളിത വിടവാങ്ങുമ്പോൾ ഈ രാഷ്ട്രീയത്തിനും തിരിച്ചിടിയാകും. ദേശീയതയുടെ പേരിൽ തമിഴ്‌നാടിനെ അടുപ്പിക്കാൻ തന്ത്രങ്ങളുമായി ബിജെപിയും ഉണ്ട്. ആരെങ്കിലും മരിച്ചാൽ മോശം പറണമോ സത്യം പറയണമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നതാണ് മറ്റൊരുകാര്യം. അതുകൊണ്ടാണ് ജയലളിതയുടെ മരണത്തിൽ സുരേന്ദ്രന്റെ പോസ്റ്റ് വിവാദമായത്. എന്നാൽ അതിലുള്ളതെല്ലാം സത്യമാണെന്നതാണ് വസ്തുത സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ-ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഗുണപരമായ ഒരുപാട് മാററങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്രെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പനീർശെൽവത്തിന്രെ കീഴിൽ വളരെയൊന്നും മുന്നോട്ട് പോകാൻ എ. ഐ. ഡി. എം. കെ ക്കു കഴിയില്ല. ഏതായാലും
കോഴിക്കോട്: തമിഴ്‌നാട് രാഷ്ട്രീയം എന്നും വ്യക്തിപൂജയുടേതായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പേരിലുള്ള മുതലെടുപ്പ്. പിൻഗാമിയെ കൃത്യമായി ചൂണ്ടിക്കാട്ടാതെ ജയലളിത വിടവാങ്ങുമ്പോൾ ഈ രാഷ്ട്രീയത്തിനും തിരിച്ചിടിയാകും. ദേശീയതയുടെ പേരിൽ തമിഴ്‌നാടിനെ അടുപ്പിക്കാൻ തന്ത്രങ്ങളുമായി ബിജെപിയും ഉണ്ട്. ആരെങ്കിലും മരിച്ചാൽ മോശം പറണമോ സത്യം പറയണമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നതാണ് മറ്റൊരുകാര്യം. അതുകൊണ്ടാണ് ജയലളിതയുടെ മരണത്തിൽ സുരേന്ദ്രന്റെ പോസ്റ്റ് വിവാദമായത്. എന്നാൽ അതിലുള്ളതെല്ലാം സത്യമാണെന്നതാണ് വസ്തുത
സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ-ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഗുണപരമായ ഒരുപാട് മാററങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്രെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പനീർശെൽവത്തിന്രെ കീഴിൽ വളരെയൊന്നും മുന്നോട്ട് പോകാൻ എ. ഐ. ഡി. എം. കെ ക്കു കഴിയില്ല. ഏതായാലും നമുക്ക് കാത്തിരുന്നു കാണാം.
ഈ പോസ്റ്റിലാണ് സംഘവിരുദ്ധരുടെ പൊങ്കാല. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞോട്ടെ സുരേട്ട അതിനു ശേഷം ഒരു ആദാരാന്ജലി അല്ലെ മനുക്ഷ്യത്ത്വം എന്നാ അംശം ഉള്ളവർ അർപ്പിക്കുക , അതിനു ശേഷം പോരെ ഈ കണക്കെടുക്കൽ , എങ്ങനെയായാലും കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ തന്നെ കഷ്ടം തന്നെ സുരേട്ടാ ,,,,....-എന്നാണ് ഒരു കമന്റ്. അവര് ചാവാൻ നോക്കിയിരിക്കുവാ... ചാണക സംഘികളുടെ പാർട്ടിയെ അവിടെ വളർത്താൻ ...ഉളുപ്പില്ലേ സുരേന്ദ്രാ .... കഷ്ടം, സുരേന്ദ്രനെ ഒരു ദുരന്തമായി പ്രഖ്യാപിക്കാൻ കോടതിയിൽ ഒരു പൊതുതാൽപര്യഹർജി കൊടുക്കേണ്ടി വരും-ഇങ്ങനെ നീളുന്നു പൊങ്കാല കമന്റുകൾ.
ഇതിനൊപ്പം എന്ത് മാറ്റം ഉണ്ടായാലും അവിടെ ബിജെപി ക്ക് ഒരു മാറ്റവും ഉണ്ടാകില്ല ...മനസ്സിൽ വർഗ്ഗീയ ചിന്ത ഇല്ലാത്ത മനുഷ്യന്മാരാണു തമിഴർ-എന്ന രാഷ്ട്രീയ കമന്റുകളുമുണ്ട്. ഏതായാലും ദ്രാവിഡ രാഷ്ട്രീയത്തിലെ അവസരാവദം ആരും നിഷേധിക്കില്ല. അത് ചർച്ചയാക്കിയത് സുരേന്ദ്രൻ ആയതുകൊണ്ട് മാത്രം പൊങ്കാലയെന്നതാണ് അവസ്ഥ. സുരേന്ദ്രനെ ബിജെപിയിൽ നിന്ന് പുറത്താക്കുമെന്ന് പോലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത്രയ്ക്ക് സമൂഹ വിരുദ്ധമാണ് ഈ പോസ്‌റ്റെന്നാണ് ചിലരുടെ വിശദീകരണം.
തമിഴ്‌നാട്ടിൽ ദ്രാവിഡ വിരുദ്ധ രാഷ്ട്രീയത്തിന്റെ സാധ്യതകളാണ് ബിജെപി തേടുന്നത്. ഇത് തന്നെയാണ് പോസ്്റ്റിലൂടെ സുരേന്ദ്രനും പ്രതിഫലിപ്പിക്കുന്നതുമെന്നതാണ് വസ്തുത.