- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കേന്ദ്ര മന്ത്രിക്ക് വരെ കൊടുക്കാത്ത വിഐപി പരിഗണനയാണ് ആചാര ലംഘകർക്ക് നൽകിയത് ; കേരളത്തിൽ നിന്നും ആളെ കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും ആളെ കൊണ്ടുവന്നത്; മതിലു പൊളിയുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്ത് വന്നത് ; ശബരിമലയിൽ മനിതിക്കാർ വന്നതിന് പിന്നാലെ പ്രതികരണവുമായി കെ.സുരേന്ദ്രൻ
കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികൾക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണ്. കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വി. ഐ. പി പരിഗണനയാണ് ഇത്തരം ആചാരലംഘകർക്കു നൽകിയത്. വിശ്വാസികളെ വഴിയിൽ ലാത്തിച്ചാർജ്ജു ചെയ്യുകയും ചെയ്തു. കേരളത്തിൽ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സർക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയൻ സർക്കാർ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികൾക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണ്. കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വി. ഐ. പി പരിഗണനയാണ് ഇത്തരം ആചാരലംഘകർക്കു നൽകിയത്.
വിശ്വാസികളെ വഴിയിൽ ലാത്തിച്ചാർജ്ജു ചെയ്യുകയും ചെയ്തു. കേരളത്തിൽ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സർക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയൻ സർക്കാർ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.