- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങൾ അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ ഉത്തർപ്രദേശ് മാതൃകയിൽ നിയമം കൊണ്ടുവരുമെന്ന് കെ സുരേന്ദ്രൻ; ദേവസ്വം ബോർഡുകൾ പിരിച്ചുവിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
കോഴിക്കോട്: കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ ഉത്തർപ്രദേശ് മാതൃകയിൽ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലൗ ജിഹാദിൽ ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമലകാലത്തെ എല്ലാകേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ബിജെപി അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടും. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് നൽകണം. ശബരിമലവിഷയത്തിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്.തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് വിഷയം അവർ ഉയർത്തിക്കൊണ്ടുവരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവർക്ക് ആത്മാർത്ഥതയില്ല.
ശബരിമല പ്രക്ഷോഭകാലത്ത് രാഹുൽഗാന്ധി കോൺഗ്രസിന്റെ നയം പരസ്യമായി പ്രഖ്യാപിച്ചു. അത് വിശ്വാസികൾക്കെതിരായിരുന്നു. ഇപ്പോൾ യു ഡി എഫ് പറയുന്നത് ശബരിമല വിഷയത്തിൽ നിയമനിർമ്മാണം കൊണ്ടുവരുമന്നാണ്. അതിന്റെ കരടും പുറത്തുവിട്ടിരിക്കുകയാണ്. കോൺഗ്രസിന്റെ ഒരു നേതാവും പ്രക്ഷോഭകാലത്ത് വിശ്വാസികൾക്കൊപ്പം ഉണ്ടായിരുന്നില്ല. ശബരിമലകാലത്തെ എല്ലാകേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറാവണം'- സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ