- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഹാദികൾക്ക് പൂമാലയും പട്ടാളക്കാർക്ക് ആക്ഷേപവുമാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്; കേരളം പാക്കനുകൂലികളുടെ പറുദീസ; ഗോഹത്യയും ലൗജിഹാദും ഇടതിന് ഹലാൽ, വന്ദേമാതരവും സൈനികരും ഹറാം: ഹൈക്കോടതിയിലേക്ക് നടന്ന മുസ്ലിം ഏകോപന സമിതിയുടെ മാർച്ചിലെ ആരെയും അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ സുരേന്ദ്രൻ
കൊച്ചി: മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ ഇന്ന് ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിവീശുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നാളെ മുസ്ലിം ഏകോപന സമിതി എറണാകുളത്ത് ഹർത്താൽ സംഘടിപ്പിച്ചിരിക്കയാണ്. അതേസമയം ഹൈക്കോടതി പരിസരത്ത് വന്ന് പരസ്യമായി വെല്ലുവിളി നടത്തിയിലും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. ജിഹാദികൾ ഹൈക്കോടതിയെ പരസ്യമായി തെറിവിളിച്ചിട്ട് ഒരാളെപ്പോലും കസ്ടഡിയിലെടുക്കാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറായില്ലെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജിഹാദികൾക്ക് പൂമാലയും പട്ടാളക്കാർക്ക് ആക്ഷേപവുമാണ് സി. പി. എമ്മിന്റെ പ്രഖ്യാപിത നിലപാട്. കേരളം പാക്കനുകൂലികളുടെ പറുദീസ. ഗോഹത്യയും ലൗജിഹാദും ഇടതിന് ഹലാൽ. വന്ദേമാതരവും സൈനികരും ഇവർക്ക് ഹറാം. - സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹമാണ
കൊച്ചി: മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ ഇന്ന് ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിവീശുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നാളെ മുസ്ലിം ഏകോപന സമിതി എറണാകുളത്ത് ഹർത്താൽ സംഘടിപ്പിച്ചിരിക്കയാണ്. അതേസമയം ഹൈക്കോടതി പരിസരത്ത് വന്ന് പരസ്യമായി വെല്ലുവിളി നടത്തിയിലും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി.
ജിഹാദികൾ ഹൈക്കോടതിയെ പരസ്യമായി തെറിവിളിച്ചിട്ട് ഒരാളെപ്പോലും കസ്ടഡിയിലെടുക്കാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറായില്ലെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജിഹാദികൾക്ക് പൂമാലയും പട്ടാളക്കാർക്ക് ആക്ഷേപവുമാണ് സി. പി. എമ്മിന്റെ പ്രഖ്യാപിത നിലപാട്. കേരളം പാക്കനുകൂലികളുടെ പറുദീസ. ഗോഹത്യയും ലൗജിഹാദും ഇടതിന് ഹലാൽ. വന്ദേമാതരവും സൈനികരും ഇവർക്ക് ഹറാം. - സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹമാണ് ഹൈക്കോടതി അസാധുവാക്കിയത്. പെൺകുട്ടിയെ അന്യായ തടങ്കലിൽ പാർപ്പിച്ചെന്നും മതംമാറ്റിയെന്നും ആരോപിക്കുന്ന ഹേബിയസ് ഹർജി നിലവിലിരിക്കെ പെൺകുട്ടി വിവാഹിതയായെന്നു പറയുന്നതു നിയമത്തിന്റെ ദൃഷ്ടിയിൽ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. കോടതി നിർദേശത്തെത്തുടർന്നു പെൺകുട്ടിയെ വൈക്കം പൊലീസ് കൊച്ചിയിൽനിന്നു ടിവിപുരത്തെ രക്ഷിതാക്കളുടെ വീട്ടിലെത്തിച്ചു.
കേസിൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്നും ഹാദിയയെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിക്കു മുന്നിലെ പ്രതിഷേധം. ഈ വിധി രാജ്യത്തെ ജനങ്ങളുടെ വ്യക്തിപരവും വിശ്വാസപരവുമായ സ്വതന്ത്ര്യത്തെ ഹനിക്കുകയാണെന്ന്, സമിതി ചെയർമാൻ കാഞ്ഞാർ അബ്ദുറസാഖ് മൗലവി, കൺവീനർ വി.കെ. ഷൗക്കത്തലി, വൈസ് ചെയർമാൻ സലീം കൗസരി എന്നിവർ ആരോപിച്ചു. ഹാദിയയുടെ ഭാഗം എന്താണെന്നു കേൾക്കാതെയുള്ള വിധിയാണ് ഹൈക്കോടതിയുടേത് എന്നും പ്രതിഷേധക്കാർ വാദിക്കുന്നു. ഹൈക്കോടതി നിർദേശത്തെത്തുടർന്ന്, ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു വിട്ടയച്ചിരുന്നു.
മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ നാലു മുസ്ലിം ഏകോപന സമിതി പ്രവർത്തകർക്കും രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. മണപ്പാട്ടിപറമ്പിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സെന്റ് ആൽബർട്ട്‌സ് കോളജിനു മുൻപിൽ പൊലീസ് തടഞ്ഞപ്പോഴാണു പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നേറിയത്. ഇതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
സംഘർഷം രൂക്ഷമായതോടെ നേതൃത്വം ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ മുസ്‌ലിം സംഘടനകളിൽനിന്നുള്ള അയ്യായിരത്തോളം പേരാണു മുസ്‌ലിം ഏകാപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഹൈക്കോടതി മാർച്ചിൽ അണിനിരന്നത്. മാർച്ചിന് അനുമതി തേടി പൊലീസിനു നൽകിയ അപേക്ഷയിൽ 500 പേർ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് അറിയിച്ചത്. എന്നാൽ അതിലേറെ പേർ എത്തിയതോടെ പൊലീസിനും നിയന്ത്രിക്കാൻ സാധിച്ചില്ല.