- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലിംഗനീതി ഹിന്ദു സമൂഹത്തിനും ശബരിമലക്കും മാത്രം ബാധകമായ കാര്യമല്ല; മുസ്ലിം പള്ളികളിൽ മുസ്ലിം സ്ത്രീകൾക്കും കയറാൻ പറ്റേണ്ടതല്ലേ? മുത്തലാഖ് വിധിക്കെതിരെ മുഖം തിരിഞ്ഞ് നിന്ന സിപിഎം നിലപാട് ഇരട്ടത്താപ്പ്; ശബരിമല വിഷയത്തിൽ മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞ് കെ സുരേന്ദ്രൻ; ബ്രൂവറി അനുമതിക്കു വേണ്ടി ഒരു കുത്തക മുതലാളി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയെന്നും ആരോപണം
കണ്ണൂർ: ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ വൻ പ്രതിഷേധം ഉയർന്ന് വരികയാണ്. സർക്കാർ ക്ഷണിച്ചു വരുത്തിയ വിധിയാണിതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ഒരു തരത്തിലുള്ള തയ്യാറെടുപ്പുമില്ലാതെയാണ് സർക്കാർ സത്യവാങ് മൂലം നൽകിയത്. കേവലം രാഷ്ട്രീയ താത്പര്യത്തിൽ ശബരിമലയെ തകർക്കുകയെന്ന നിഗൂഢ ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങിയത്. അതിനാൽ ഭക്തരുടെ താത്പര്യ സംരക്ഷണത്തിന് വേണ്ടിയാണ് ബിജെപി. മുൻഗണ നൽകുന്നത്. ലിംഗ നീതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കമെന്ന് സർക്കാറിന് വാദിക്കാനാവില്ല- സുരേന്ദ്രൻ പറഞ്ഞു. ലിംഗ നീതി ഹിന്ദു സമൂഹത്തിനും ശബരിമലക്കും മാത്രം ബാധകമായ കാര്യമല്ലെന്നും മുസ്ലിം പള്ളികളിൽ മുസ്ലിം സ്ത്രീകൾക്കും കയറാൻ പറ്റേണ്ടതല്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു. കണ്ണൂരിൽ ബിജെപി. ജില്ലാ ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് വിധിക്കെതിരെ മു
കണ്ണൂർ: ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ വൻ പ്രതിഷേധം ഉയർന്ന് വരികയാണ്. സർക്കാർ ക്ഷണിച്ചു വരുത്തിയ വിധിയാണിതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ഒരു തരത്തിലുള്ള തയ്യാറെടുപ്പുമില്ലാതെയാണ് സർക്കാർ സത്യവാങ് മൂലം നൽകിയത്. കേവലം രാഷ്ട്രീയ താത്പര്യത്തിൽ ശബരിമലയെ തകർക്കുകയെന്ന നിഗൂഢ ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങിയത്. അതിനാൽ ഭക്തരുടെ താത്പര്യ സംരക്ഷണത്തിന് വേണ്ടിയാണ് ബിജെപി. മുൻഗണ നൽകുന്നത്. ലിംഗ നീതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കമെന്ന് സർക്കാറിന് വാദിക്കാനാവില്ല- സുരേന്ദ്രൻ പറഞ്ഞു.
ലിംഗ നീതി ഹിന്ദു സമൂഹത്തിനും ശബരിമലക്കും മാത്രം ബാധകമായ കാര്യമല്ലെന്നും മുസ്ലിം പള്ളികളിൽ മുസ്ലിം സ്ത്രീകൾക്കും കയറാൻ പറ്റേണ്ടതല്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു. കണ്ണൂരിൽ ബിജെപി. ജില്ലാ ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് വിധിക്കെതിരെ മുഖം തിരിഞ്ഞ് നിന്ന സിപിഎം. നിലപാട് ഇരട്ടത്താപ്പാണ്. ഈ വിധിയെ പരസ്യമായി എതിർത്ത പാർട്ടിയാണ് സിപിഎം. സിപിഎം. ഹിന്ദു സമൂഹത്തിനെതിരായി നിലനിൽക്കുകയാണ്. ഈ വിധി എങ്ങിനെയാണ് നടപ്പാക്കുക. നിലവിലുള്ള തിരക്കു തന്നെ പരിഹരിക്കുന്നതിൽ വീഴ്ചയുണ്ട്. പ്രളയത്തെ തുടർന്ന് പമ്പയിലും പരിസരപ്രദേശങ്ങളിലും ശുചീകരണം പോലും പൂർത്തിയായിട്ടില്ല. ദേവസ്വം ബോർഡും സർക്കാറും ഇരുട്ടിൽ തപ്പുകയാണ്- സുരേന്ദ്രൻ പറഞ്ഞു. നേരത്തെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു കെ സുരേന്ദ്രന്. ഈ നിലപാടിൽ നിന്നാണ് അദ്ദേഹം മാറ്റിയത്.
ബ്രൂവറി അനുമതിക്കു വേണ്ടി ഒരു കുത്തക മുതലാളി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയിരുന്നുവെന്ന് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ അപേക്ഷ നൽകുന്നതിന് പകരം വളഞ്ഞ വഴിയിലൂടെ അനുമതി നേടിയെടുക്കാനാണ് നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ മദ്യമുതലാളി എത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു. യു.ഡി.എഫിന്റെ അഴിമതികൾക്കെതിരെ പ്രഖ്യാപിത നിലപാട് സ്വീകരിച്ച എൽ.ഡി.എഫ് യു.ഡി.എഫിനെ വെല്ലുന്ന അഴിമതി സർക്കാറായി മാറിയിരിക്കയാണ്. സർവ്വ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ അഴിമതി നടത്തിയത്.
വ്യവസായ മന്ത്രി ഇ.പി. ജയരാജനും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും മാത്രമല്ല മുഖ്യമന്ത്രിക്കും ഇതിൽ കൃത്യമായ പങ്കുണ്ട്. മദ്യ മുതലാളിമാരുടെ പണം വാങ്ങി അവരുടെ താത്പര്യ പ്രകാരം ചട്ടങ്ങൾ ലംഘിച്ചാണ് ബ്രൂവറി ഇടപാട് നടന്നതെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു. അഴിമതിക്ക് മുഖ്യ കാർമ്മികത്വം വഹിച്ചതും മുഖ്യമന്ത്രിയാണ്. ഇ.പി.ജയരാജൻ മന്ത്രിയായി അധികാരമേറ്റ ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ നടക്കുന്നു. ജയരാജന് മാത്രമല്ല മറ്റ് മന്ത്രിമാരും തങ്ങളുടെ ആശ്രിതരേയും അടുപ്പക്കാരേയും വിവിധ സ്ഥലങ്ങളിൽ അവരോധിച്ചിട്ടുണ്ട്. സിപിഎം. നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ വന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ വിജിലൻസിന് പരാതി നൽകിയിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ആളുകളെ തിരുകി കയറ്റാൻ ' റിയാബ് 'എന്ന സ്വകാര്യ സ്ഥാപനത്തെ ലക്ഷങ്ങൾ മുടക്കി അവരുടെ വിവരങ്ങൾ ശേഖരിച്ച് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ആശ്രിതരെ കണ്ടെത്തി താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റാനാണ് പാർട്ടി ശ്രമിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്നവർക്ക് വിജിലൻസ് ക്ലിയറൻസ് വേണമെന്ന തീരുമാനമെടുത്തത് വി എസ്. സർക്കാറാണ്. എന്നാൽ മലബാർ സിമന്റ്സിന്റെ മേധാവിയായിരിക്കുന്നയാൾക്കെതിരെ നാല് വിജിലൻസ് അന്വേഷണമാണ് നടക്കുന്നത്.
ചെറുകിട വ്യവസായികളെ സഹായിക്കാനാണ് കിൻഫ്ര. എന്നാൽ വൻകിട മുതലാളിമാർക്കു വേണ്ടിയാണ് കിൻഫ്ര പ്രവർത്തിക്കുന്നത്. ഒന്നിനും പ്രതികരിക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ചേറ്റൂർ ബാലകൃഷ്ണൻ, മേഖലാ വൈസ് പ്രസിഡണ്ട് എ.പി. ഗംഗാധരൻ, ദേശീയ സമിതി അംഗം എ.പി. പത്മിനി ടീച്ചർ എന്നിവരും സംബന്ധിച്ചു.