- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടേത് തട്ടിപ്പ് പുറത്തായപ്പോൾ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്നപതിവ് രീതി; മത്സ്യബന്ധന വിവാദത്തിൽ നിലപാട് അറിയിച്ചു കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖംമൂടി ഓരോ ദിവസം കഴിയുന്തോറും അഴിഞ്ഞുവീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രിയുടേത് തട്ടിപ്പ് പുറത്തായപ്പോൾ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന പതിവ് രീതി ആവർത്തിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
എല്ലാ അഴിമതികൾക്കും തട്ടിപ്പുകൾക്കും കൂട്ട് നിൽക്കുകയും പിടിക്കപ്പെടുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്നുള്ള പതിവ് രീതിയാണ് സ്വീകരിക്കുന്നത്. തിരിഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യമന്ത്രിയുടെ കാപട്യത്തിന്റേയും വഞ്ചനയുടേയും കഥകൾ ഓരോന്ന് ഓരോന്നായി പുറത്തുവരുന്നു. ആഴക്കടൽ മത്സ്യബന്ധകരാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പുർണമായും നടത്തിയത്. തട്ടിപ്പ് പുറത്തായപ്പോൾ അഭിനയം നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് നാടിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും ഭീഷണി ഉണ്ടാക്കുന്ന നിലപാടാണ് സർക്കാരിന്റേത്. അഴിമതി നടത്താനുള്ള വ്യഗ്രതയോടുകൂടിയാണ് സർക്കാർ ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ