- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകൾ പൂട്ടിച്ചു; കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവർത്തകർ ഇറങ്ങിപ്പുറപ്പെട്ടത്; അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളത്; പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും; മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കെ സുരേന്ദ്രൻ
കൊച്ചി: നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ന്യൂനപക്ഷവോട്ടുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രി വിലകുറഞ്ഞ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ബിജെപി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം സംസ്ഥാനത്ത് കോലീബി സഖ്യമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്നുമാണ് മുഖ്യമന്ത്രി എല്ലായിടത്തും പറയുന്നത്്. പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകൾ പൂട്ടിച്ചവരാണ് ഞങ്ങൾ. ത്രിപുരയിലെയും ബംഗാളിലെയും അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവർത്തകർ ഇറങ്ങിപ്പുറപ്പെട്ടത്. അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും. പിണറായി വിജയന്റെ കൈകൊണ്ട് തന്നെ അതിന്റെ ഉദകക്രിയപൂർത്തിയാകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എന്തുകൊണ്ടാണ് രാഷ്ട്രീയ പശ്നങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാവാത്തത്. സ്വർണക്കടത്തുകാരെയും ഡോളർ കടത്തുകാരെയും മുഖ്യമന്ത്രി വഴി വിട്ടു സഹായിച്ചു. മുഖ്യമന്ത്രി ഇതിന്റെ ഗുണഭോക്താവായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്പീക്കർക്കെതിരെ സാമ്പത്തിക അഴിമതി മാത്രമല്ല ഉയർന്നുവന്നത്. എന്നിട്ടും കേരളജനത ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ കോലീബി അക്കൗണ്ട് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനശ്രദ്ധ തിരിച്ചുവിടുകയാണ്. ഇടതുമുന്നണിയിലെ ഒരുഘടകക്ഷിയായ കേരള കോൺഗ്രസ് എം ലൗജിഹാദിനെ പറ്റി പരാമർശം നടത്തുകയുണ്ടായി. രണ്ട് ദിവസത്തിനകം ജോസ് കെ മാണിയുടെ വായ പിണറായി അടപ്പിച്ചു. ലൗജിഹാദ് കേരളത്തിലുണ്ടെന്ന് ക്രൈസ്തവ സഭകളെല്ലാം പറയുന്നതാണ്. ഇക്കാര്യത്തിൽ എന്താണ് കേരളത്തിലെ ഇടതു- വലതുമുന്നണികളുടെ നിലപാടെന്നും സുരേന്ദ്രൻ ചോദിച്ചു
അടുത്തിടെ വന്ന സർവെകൾ എല്ലാം ഇടതുമുന്നണിക്ക് തുടർഭരണമുണ്ടാകുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇവർ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഒരു ഇടതുമുന്നണിക്കും തുടർഭരണം ഉണ്ടാകില്ല. എൻഡിഎ അയിരിക്കും കേരളത്തിൽ നിർണായകശക്തി. സർക്കാർ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആര് ഭരിക്കുമെന്ന് തീരുമാനിക്കുക എൻഡിഎ ആയിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ