- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ചെന്നിത്തലക്കെതിരെ കെ സുരേന്ദ്രരൻ; ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു; നിലവിലെ പ്രശ്നത്തിന് കാരണം കൊള്ളമുതൽ പങ്കുവെച്ചതിലെ തർക്കമെന്നും ബിജെപി അദ്ധ്യക്ഷൻ
സുൽത്താൻ ബത്തേരി: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്ക് കരാറിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അറിയാമായിരുന്നു. പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവർക്കും അറിയാം. അഴിമതിയാണ് സർക്കാർ ലക്ഷ്യം വെച്ചത്. കൊള്ളമുതൽ പങ്കുവെച്ചതിൽ തർക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇപ്പോൾ ബഹളം വയ്ക്കുന്നതിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പ്രതിപക്ഷത്തെ ഏതൊക്കെ നേതാക്കളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട് തുടങ്ങി പല കാര്യങ്ങളു അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ മത്സ്യ സമ്പത്തുകൊള്ളയടിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിയിരിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.സുൽത്താൻ ബത്തേരിയിൽ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.