- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ്: പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരം?; നിയമസഭാ പ്രമേയത്തിനെതിരെ കെ.സുരേന്ദ്രൻ; ലക്ഷദ്വീപിലെ ജനങ്ങൾക്കു പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും ബിജെപി അദ്ധ്യക്ഷൻ
കണ്ണൂർ: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന പ്രമേയം കേരള നിയമസഭയിൽ അവതരിപ്പിച്ച സർക്കാർ നടപടി പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
അപക്വമായ നടപടികളാണു നിയമസഭയിൽ നടക്കുന്നത്. നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു. നിയമസഭയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ലക്ഷദ്വീപിലെ ജനങ്ങൾക്കു പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ
Next Story