- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ രണ്ടു മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുന്നു; ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല എന്നും കെ.സുരേന്ദ്രൻ
പാലക്കാട്: കേരളത്തിലെ രണ്ടു മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല. താലിബാൻ മാതൃകയാണ് അവർ പിന്തുടരുന്നതെന്നും പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നത് അതിന്റെ ഉദ്ദാഹരണമാണ്. സംസ്ഥാനത്ത് മുസ്ലിം മതമൗലികവാദ സംഘടനകൾ സർക്കാരിന്റെ സഹായത്തോടെ താലിബാനിസം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മുത്തലാക്ക്, പെൺകുട്ടികളുടെ വിവാഹപ്രായം, ഹലാൽ, യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്ലിം മതമൗലികവാദികൾ പിന്തുടരുന്നത്. യുഡിഫിൽ നിന്ന് ലീഗും അവർക്ക് പിന്തുണയായി ജമാഅത്തെ ഇസ്ലാമിയും ഇത്തരം നീക്കം നടത്തുമ്പോൾ മറുവശത്ത് സിപിഎമ്മിനെ സഹായിക്കുന്ന പിഎഫ്‌ഐയും അതേ മാർഗം സ്വീകരിക്കുന്നു.
സജിത്തുകൊലപാതക കേസിൽ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് വഴിവിട്ട് സഹായിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകൾ പോലും പ്രഹസനമാണ്. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ വിവരം പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറിയിക്കുന്നുണ്ട്. സിപിഎമ്മും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള രഹസ്യ ധാരണയാണ് കേസന്വേഷണത്തിൽ പൊലീസിനെ പിറകോട്ടു വലിക്കുന്നത്. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിന് ആവശ്യമായ നിയമനടപടികളുമായി ബിജെപി മുന്നോട്ടു പോകും.
ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുക,ദ്രോഹിക്കുക എന്ന സമീപനമാണ് സർക്കാറിന്റെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും നടക്കുന്നത്. ഇതാണ് വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കത്തി എടുത്തതിലൂടെ കാണാനായതെന്നും സുരേന്ദ്രൻ പറഞ്ഞു.




