- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണ്ണറെ ആക്ഷേപിക്കാൻ വന്ന സതീശനെ മുക്കാലിൽ കെട്ടി അടിക്കണം; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ; പ്രതികരണം കേരള യുണിവേഴ്സിറ്റി വി സി ഗവർണ്ണർക്ക് നൽകിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ഗവർണ്ണറെ ആക്ഷേപിക്കാൻ വന്ന സതീശനെ മുക്കാലിൽ കെട്ടി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.ഡി ലിറ്റ് വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ കത്ത് പുറത്തു വന്നതിന് പിന്നാലെയാണ് വിമർശനം.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച സംഭവത്തിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗവർണർക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിന്റെ പകർപ്പ് അടക്കം പങ്കുലവച്ച് ഫേസ്‌ബുക്കിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണ്ണരൂപം
തറനിലവാരത്തിലുള്ള ഈ കത്ത് യഥാർത്ഥത്തിൽ പ്രതിപക്ഷനേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടത്. കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവർണ്ണറെ ആക്ഷേപിക്കാൻ വന്ന സതീശനെയാണ് മുക്കാലിയിൽ കെട്ടി അടിക്കേണ്ടത്.
ഡിസംബർ ഏഴിനായിരുന്നു കേരള യൂണിവേഴ്സിറ്റി വി സി ഗവർണർക്ക് കത്ത് കൈമാറിയത്. ഔദ്യോഗിക ലെറ്റർ പാഡ് ഒഴിവാക്കിയാണ് വിസി ഗവർണർക്ക് മറുപടി നൽകിയത്. ഒരു വെള്ള പേപ്പറിൽ സീല് പോലുമില്ലാതെയാണ് കത്ത് നൽകിയത് എന്നതും ശ്രദ്ധേയമാണ്. സിൻഡിക്കേറ്റ് അംഗങ്ങൾ ശുപാർശ എതിർത്തതായി വി സി കത്തിൽ വ്യക്തമാക്കുന്നുണ്ട്. തീർത്തും അനൗദ്യോഗികമായ നടപടികളാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ചാൻസലർ സ്ഥാനം ഒഴിയുന്നെന്ന് കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ