തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായായിരുന്നു കഴിഞ്ഞ ദിവസം സൈബർ ലോകത്തെ ഇര. അധികാരത്തിലെത്തിയാൽ അച്ഛാ ദിൻ ഉടനെന്നു പറഞ്ഞിരുന്ന ബിജെപി ഇപ്പോൾ നിലപാടു മാറ്റിയതാണ് സോഷ്യൽ മീഡിയയുടെ അപ്രീതിക്കു പാത്രമായത്.

എന്നാൽ, 25 കൊല്ലമെങ്കിലും കഴിയും ആ നല്ല നാളുകൾ വരാനെന്ന അമിത് ഷായുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ കോൺഗ്രസ് - ബിജെപി നേതാക്കളും സൈബർ ലോകത്തു തല്ലുണ്ടാക്കുകയാണ്.

ഞങ്ങൾക്കു ഹിന്ദി അറിയില്ലെന്നും അതിനാൽ ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്ത പ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്ന് വച്ചാൽ അമിട്ട് ഷാജിയോട് നേരിട്ട് ചോദിച്ച് പറഞ്ഞ് തന്നാൽ മതി, എന്നാണു ഈ അച്ഛാ ദിൻ ശരിക്കും വരിക എന്നാണ് ബൽറാമിന്റെ പരിഹാസം. കൃത്യമായിട്ടല്ലെങ്കിലും ഏതാണ്ടൊരു ഡേറ്റ് പറഞ്ഞാ മതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ് എന്നും ബൽറാം പരിഹസിക്കുന്നു.

ഞങ്ങൾ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാൻ പാടില്ല.അതുകൊണ്ട്‌ ഹിന്ദി നന്നായറിയാവുന്ന കാര്യാ...

Posted by VT Balram on Tuesday, July 14, 2015

ഹിന്ദി അറിയാത്ത ബലരാമൻ ട്യൂഷൻ ടീച്ചറെ വയ്ക്കണമെന്നാണ് ഇതിനു മറുപടിയായി ബിജെപി നേതാവ് കെ സുരേന്ദ്രൻ പറയുന്നത്. ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താൻ പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ അടുത്ത കാൽ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം. അതിന് പാർട്ടിയെ സജ്ജമാക്കുന്ന പദ്ധതിയുമായാണ് അമിത്ഷാ ഇന്ത്യ ചുറ്റുന്നത്. അല്ലാതെ പപ്പുമോൻ 56 ദിവസം മുങ്ങിയത് പോലെ മുങ്ങുന്ന ആളല്ല അമിത്ഷായെന്നു തിരിച്ചടിക്കുകയാണ് കെ സുരേന്ദ്രൻ.

ബലരാമാാാ..ആദ്യം അമിത്ഷാ പറഞ്ഞത് മനസ്സിലാവണമെങ്കിൽ, ബലരാമൻ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫേസ്‌ബുക്കിൽ ജീവിക്കുന്...

Posted by K Surendran on Wednesday, July 15, 2015

ഇതിനു വി ടി ബൽറാമും മറുപടി നൽകുന്നുണ്ട്. കൈരേഖ സുരേട്ടാ എന്നു പരാമർശിച്ചാണ് ബൽറാം തിരിച്ചടിച്ചത്. 'പ്രിയ കൈരേഖ സുരേട്ടാ... ഇങ്ങനെ ഒരിക്കലും നടക്കാത്ത ഒരു പ്രീകണ്ടീഷൻ വച്ചിട്ടാണോ നിങ്ങൾ അച്ഛേ ദിൻ വാഗ്ദാനം ചെയ്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനിറങ്ങിയത്? ഇനി അതെല്ലാം ജയിച്ചാൽപ്പിന്നെ ഐക്യരാഷ്ട്രസഭയിൽക്കൂടി ജയിച്ചെങ്കിൽ മാത്രമേ വാഗ്ദാനം പാലിക്കാൻ പറ്റൂ എന്നും അമിട്ട് ഷാജി പറഞ്ഞേക്കുമോ ആവോ? അല്ലെങ്കിൽത്തന്നെ ഡംഭുമാമ സത്യപ്രതിജ്ഞ ചെയ്ത അന്നുതൊട്ട് അച്ഛേ ദിൻ തുടങ്ങിയെന്നായിരുന്നല്ലോ ഇത്രേം നാളും സംഘിക്കുഞ്ഞുങ്ങൾ വിജൃംഭിച്ചിരുന്നത്. എന്നിട്ടിപ്പോ പെട്ടെന്ന് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള തിരിച്ചറിവ് ഉണ്ടായത് എന്തുകൊണ്ടാണെന്നും ബൽറാം ചോദിക്കുന്നു.