- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനോ ഈ നവോത്ഥാന വനിതാ മതിൽ? യുവതികളെ പ്രവേശിപ്പിക്കാമെന്ന നിലപാടിൽ നിന്ന് പിണറായി പിന്മാറിയോ അതോ പുത്തരിക്കണ്ടം പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നുവോ? ഭക്തരുടെ പ്രതിഷേധത്തിൽ അമ്പേ തോറ്റ മുഖ്യമന്ത്രി പരാജയം സമ്മതിക്കണം; ഈ ചോദ്യം പ്രതിപക്ഷം ചോദിക്കുമെന്നാണ് താൻ കരുതിയത്; ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിലെ വൈരുദ്ധ്യങ്ങൾ അക്കമിട്ട് നിരത്തി കെ സുരേന്ദ്രൻ; ജയിലിൽ നിന്നും പുറത്തിറങ്ങിയ നേതാവിന്റേത് രണ്ടും കൽപ്പിച്ചുള്ള നീക്കങ്ങൾ തന്നെ
തിരുവനന്തപുരം: 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്ത് വന്ന കെ സുരേന്ദ്രൻ ശബരിമല വിഷയത്തിലെ സർക്കാരിന്റെ നിലപാടിനെതിരെ രംഗത്ത്.ശബരിമലയിലെ യുവതീപ്രവേശനത്തിന് വേണ്ടിയാണോ ഈ വനിതാ മതിൽ എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. എന്തിനാണ് ഈ വനിതാ മതിൽ. നവോത്ഥാന മൂല്യം വീണ്ടെടുക്കാൻ വനിതകൾ മാത്രം മതിയോ എന്നും സുരേന്ദ്രൻ ചോദിക്കുന്നു. പ്രശ്നം വനിതകളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് അത് സുപ്രീംകോടതി വിധിയുമായും യുവതീപ്രവേശനവുമായി ബന്ധപ്പെട്ടതാണ്. സംഘാടക സമിതി ചെയർമാനും മുഖ്യമന്ത്രിയും തമ്മിലുള്ള ആശയക്കുഴപ്പം എന്തുകൊണ്ടാണ എന്നും ബിജെപി നേതാവ് ചോദിക്കുന്നു്. പിണറായി വിജയൻ പറഞ്ഞത് യുവതീ പ്രവേശനം സാധ്യമാക്കുമെന്നാണ് എല്ലാ യോഗങ്ങളിലും പറഞ്ഞിരുന്നത്. 14 ജില്ലകളിലെയും പരിപാടിയിൽ അദ്ദേഹം പറഞ്ഞത് ഇതാണ്. ഇപ്പൊ ആ നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോ. ഞങ്ങൾക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാൻ തിടുക്കമില്ല എന്നാണ് സർക്കാരിന്റെ നിലപാട്. ഇത് ബോധ്യപ്പെടുത്താനാണോ വനിതാ മതിൽ. ഈ മതിലിന്റെ യഥാർത്ഥ ഉദ്ദേശം
തിരുവനന്തപുരം: 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്ത് വന്ന കെ സുരേന്ദ്രൻ ശബരിമല വിഷയത്തിലെ സർക്കാരിന്റെ നിലപാടിനെതിരെ രംഗത്ത്.ശബരിമലയിലെ യുവതീപ്രവേശനത്തിന് വേണ്ടിയാണോ ഈ വനിതാ മതിൽ എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. എന്തിനാണ് ഈ വനിതാ മതിൽ. നവോത്ഥാന മൂല്യം വീണ്ടെടുക്കാൻ വനിതകൾ മാത്രം മതിയോ എന്നും സുരേന്ദ്രൻ ചോദിക്കുന്നു. പ്രശ്നം വനിതകളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് അത് സുപ്രീംകോടതി വിധിയുമായും യുവതീപ്രവേശനവുമായി ബന്ധപ്പെട്ടതാണ്. സംഘാടക സമിതി ചെയർമാനും മുഖ്യമന്ത്രിയും തമ്മിലുള്ള ആശയക്കുഴപ്പം എന്തുകൊണ്ടാണ എന്നും ബിജെപി നേതാവ് ചോദിക്കുന്നു്.
പിണറായി വിജയൻ പറഞ്ഞത് യുവതീ പ്രവേശനം സാധ്യമാക്കുമെന്നാണ് എല്ലാ യോഗങ്ങളിലും പറഞ്ഞിരുന്നത്. 14 ജില്ലകളിലെയും പരിപാടിയിൽ അദ്ദേഹം പറഞ്ഞത് ഇതാണ്. ഇപ്പൊ ആ നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നുണ്ടോ. ഞങ്ങൾക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാൻ തിടുക്കമില്ല എന്നാണ് സർക്കാരിന്റെ നിലപാട്. ഇത് ബോധ്യപ്പെടുത്താനാണോ വനിതാ മതിൽ. ഈ മതിലിന്റെ യഥാർത്ഥ ഉദ്ദേശം എന്താണെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
നവോത്ഥാന മൂല്യങ്ങളെ കുറിച്ച് പ്രസംഗിച്ചിരുന്ന പിണറായി വിജയൻ മുൻ നിലപാടിൽ നിന്ന് പിന്നോട്ടുപോയിട്ടുണ്ടോ. സുപ്രീംകോടതി വിധി വന്നപ്പോൾ യുവതികളെ കയറ്റുമെന്ന് പിണറായി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. അതേത്തുടർന്നാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായത്. അതിന് ശേഷം ഇതൊക്കെ സംഭവിച്ചതിന് ശേഷം നിലപാട് മാറ്റുകയാണ് പിണറായി ചെയ്തത്. യുവതീപ്രവേശനത്തിന് പിന്തുണയാണ് വനിതാ മതിൽ എന്ന് പറയണം. അല്ലെങ്കിൽ പരാജയം സംഭവിച്ചുവെന്ന് വ്യക്തമാക്കണം. അത്തരത്തിലൊരു നിലപാടിൽ നിന്ന് സർക്കാർ സന്നാഹം ഉപയോഗിച്ച് നവോത്ഥാന മതിൽ തീർക്കുന്നതിനും സുരേന്ദ്രൻ ചോദിക്കുന്നു
കെ സുരേന്ദ്രനെ നിലക്കൽ വെച്ച് പൊലീസ് അറസ്റ്റു ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ തോളിൽ മല കയറാനായി തയ്യാറാക്കിയ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു. ഈ ഇരുമുടിക്കെട്ടുമായാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിൽ പോയതും. പിന്നീട് ജയിലിൽ സൂക്ഷിച്ച ആ ഇരുമുടിക്കെട്ടും കൈയിലേന്തിയാണ് അദ്ദേഹം ഇപ്പോൾ ജയിലിന് പുറത്തിറങ്ങിയത്. ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും സുരേന്ദ്രൻ പുറത്തിറങ്ങിയപ്പോൾ ഇടതു തോളിൽ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു.
ബിജെപിയുടെ തലമുതിർന്ന നേതാക്കളും അണികളും അദ്ദേഹത്തെ സ്വീകരിക്കാൻ പൂജപ്പുര ജയിലിന് മുന്നിലെത്തി. മാധ്യമങ്ങളോടു സംസാരിച്ച സുരേന്ദ്രൻ ഇരുമുടിക്കെട്ടിന്റെ കാര്യത്തിൽ പാർട്ടി പറയുന്നതു പോലെ ചെയ്യുമെന്നും വ്യക്തമാക്കി. തനിക്ക് പ്രധാനം ആ ഇരുമുടിക്കെട്ട് സൂക്ഷിക്കുക എന്നതായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇരുമുടിക്കെട്ടിന് യാതൊരു കളങ്കവും ഉണ്ടായിട്ടില്ലെന്നും പാർട്ടി നിശ്ചയിക്കുന്നത് പ്രകാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുരേന്ദ്രന്റെ ജയിൽവാസവുമായി ബന്ധപ്പെട്ട് ഇരുമുടിക്കെട്ടിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നേരത്തെ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ വെച്ച് കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് മനഃപൂർവ്വം താഴെയിടാൻ ശ്രമിച്ചെന്ന ആരോപണങ്ങളും പുറത്തുവരികയുണ്ടായി. ഈ ആരോപണം ഉന്നയിച്ചത് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രനായിരുന്നു. അതുകൊണ്ട് തന്നെയാണ് സുരേന്ദ്രൻ ഇരുമുടിക്കെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോഴും സൂക്ഷിച്ചത്.
നേരത്തെ പൊലീസ് ഇരുമുടിക്കെട്ട് താഴെയിട്ടെന്നും തന്നെ നിലത്തിട്ട് വലിച്ചിഴച്ചെന്നുമായിരുന്നു സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ സുരേന്ദ്രൻ ഇരുമുടിക്കെട്ട് രണ്ട് തവണ താഴെയിടുന്നതും രണ്ടുതവണയും എസ്‌പി തിരിച്ച് ചുമലിൽ വെച്ചുകൊടുക്കുന്നതുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സ്റ്റേഷനിലെ സിസി ടിവി ക്യാമറ ഒപ്പിയെടുത്തതുൾപ്പെടെ മൂന്ന് വീഡിയോകളാണ് മന്ത്രി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
സന്നിധാനത്ത് വെച്ച് തീർത്ഥാടകയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തീകരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോൾ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായിരുന്നില്ല. ഇതോടെയാണ് ഒരു ദിവസം കൂടി ജയിൽവാസം നീണ്ടത്.