- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിത് ഷായ്ക്ക് താൽപ്പര്യം കെ സുരേന്ദ്രനെ; എംടി രമേശിന് വേണ്ടി ചരടുവലികളുമായി കൃഷ്ണദാസ് പക്ഷം; മെഡിക്കൽ കോഴയിലെ 'വില്ലനെ' അംഗീകരിക്കില്ലെന്ന് പരിവാറിലെ ഭൂരിപക്ഷം; തിരുവനന്തപുരത്ത് സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥിയാകും; നേതൃത്വം അടിമുടി ഉടച്ചുവാർക്കും; ചെങ്ങന്നൂരിൽ ഫലം വന്ന ശേഷം കുമ്മനത്തിന് പകരക്കാരനെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി ദേശീയ നേതൃത്വം
തിരുവനന്തപുരം: കെ സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്ന് സൂചന. ഇതു സംബന്ധിച്ച് സംസ്ഥാന നേതാക്കൾക്ക് കേന്ദ്രത്തിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചു കഴിഞ്ഞു. സുരേന്ദ്രനെ പ്രസിഡന്റാക്കാനാണ് താൽപ്പര്യമെന്നും ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നുമാണ് കേന്ദ്ര നേതൃത്വം അറിയിക്കുന്നത്. അതിനിടെ സുരേന്ദ്രനെ അധ്യക്ഷനാക്കിയാൽ രാഷ്ട്രീയം മതിയാക്കുമെന്ന ഭീഷണി എംടി രമേശ് ഉയർത്തുന്നതായി സൂചനയുണ്ട്. തന്നേക്കാൾ ജൂനിയറായ സുരേന്ദ്രന് കീഴിൽ രാഷ്ട്രീയ പ്രവർത്തനത്തിനില്ലെന്നാണ് രമേശിന്റെ പക്ഷം. രമേശിനെ തന്നെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന അഭിപ്രായം പികെ കൃഷ്ണദാസ് പക്ഷം ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പേരിൽ പ്രഖ്യാപനം നീളുന്നത്. സുരേന്ദ്രനാണ് കേരളത്തിലെ സാഹചര്യത്തിൽ മികച്ചതെന്ന നിലപാടിൽ അമിത് ഷാ എത്തിക്കഴിഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി മോദിയേയും അറിയിച്ചു. കേരളത്തിലെ ആർഎസ്എസ് നേതൃത്വും തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റാകാൻ താൽപ്പര്യമില്ലെന്നും ഇത്തരത്തിൽ വാർത്തകൾ
തിരുവനന്തപുരം: കെ സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്ന് സൂചന. ഇതു സംബന്ധിച്ച് സംസ്ഥാന നേതാക്കൾക്ക് കേന്ദ്രത്തിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചു കഴിഞ്ഞു. സുരേന്ദ്രനെ പ്രസിഡന്റാക്കാനാണ് താൽപ്പര്യമെന്നും ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നുമാണ് കേന്ദ്ര നേതൃത്വം അറിയിക്കുന്നത്. അതിനിടെ സുരേന്ദ്രനെ അധ്യക്ഷനാക്കിയാൽ രാഷ്ട്രീയം മതിയാക്കുമെന്ന ഭീഷണി എംടി രമേശ് ഉയർത്തുന്നതായി സൂചനയുണ്ട്. തന്നേക്കാൾ ജൂനിയറായ സുരേന്ദ്രന് കീഴിൽ രാഷ്ട്രീയ പ്രവർത്തനത്തിനില്ലെന്നാണ് രമേശിന്റെ പക്ഷം. രമേശിനെ തന്നെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന അഭിപ്രായം പികെ കൃഷ്ണദാസ് പക്ഷം ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പേരിൽ പ്രഖ്യാപനം നീളുന്നത്.
സുരേന്ദ്രനാണ് കേരളത്തിലെ സാഹചര്യത്തിൽ മികച്ചതെന്ന നിലപാടിൽ അമിത് ഷാ എത്തിക്കഴിഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി മോദിയേയും അറിയിച്ചു. കേരളത്തിലെ ആർഎസ്എസ് നേതൃത്വും തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റാകാൻ താൽപ്പര്യമില്ലെന്നും ഇത്തരത്തിൽ വാർത്തകൾ പോലും വരുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ആർ എസ് എസിന്റെ മുതിർന്ന നേതാവ് കൂടിയായ ജെ നന്ദകുമാറും നിലപാട് എടുത്തുകഴിഞ്ഞു. ആർ എസ് എസിന്റെ ബൗദ്ധിക വിഭാഗമായ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം തുടരാനാണ് താൽപ്പര്യം. ആർഎസ്എസ് വിട്ടുന്നതിനോടും ആഗ്രഹമില്ല. ഇതോടെയാണ് കെ സുരേന്ദ്രൻ മതിയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തിയത്. ഇടത് സർക്കാരിനെതിരെ നിരന്തരം ആഞ്ഞടിക്കാൻ സുരേന്ദ്രന് കഴിയുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ പ്രധാന പ്രതിപക്ഷമായി ബിജെപിയെ മാറ്റുകയെന്നതാണ് ലക്ഷ്യം. ഇതിനിടെയാണ് എംടി രമേശിനെ തഴയരുതെന്ന ആവശ്യവുമായി മറുവിഭാഗമെത്തിയത്.
സുരേന്ദ്രനെക്കാൾ മുതിർന്ന നേതാവാണ് രമേശ്. അതുകൊണ്ട് രമേശ് മതിയെന്നാണ് ഇവർ ഉർത്തുന്ന വാദം. മെഡിക്കൽ കോഴയിൽ ബിജെപി പ്രതിസ്ഥാനത്ത് നിന്നിരുന്നു. ഇതിനൊപ്പം ഉയർന്ന പേരാണ് എംടി രമേശ്. പാർട്ടി അന്വേഷണ റിപ്പോർട്ടിലും പേര് പരമാർശിക്കപ്പെട്ടു. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. കുമ്മനം അധ്യക്ഷനായപ്പോൾ പാർട്ടിയെ നയിച്ചത് രമേശായിരുന്നു. എല്ലാ തീരുമാനങ്ങളും രമേശാണ് നടപ്പാക്കിയതും. ചെങ്ങന്നൂരിൽ പ്രചരണം നയിക്കുന്നതിലും വ്യക്തമായ റോൾ വഹിച്ചു. ഇതെല്ലാം ദേശീയ നേതൃത്വം കൃത്യമായി തന്നെ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലും സുരേന്ദ്രനോട് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ താൽപ്പര്യം മുഴുവൻ. എന്നാൽ ചെങ്ങന്നൂരിൽ ഫലം വന്ന ശേഷം മാത്രം പ്രഖ്യാപനമെന്നതാണ് നിലപാട്. കേരളത്തിലെ നേതാക്കളുമായി ചർച്ച ചെയ്തുവെന്ന് വരുത്താൻ ബിജെപിയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി രാംലാൽ കേരളത്തിലെത്തുമെന്നും സൂചനയുണ്ട്.
അതിനിടെ തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥിയെ കുറിച്ചും ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കുമ്മനം ഗവർണ്ണറായതോടെ സുരേഷ് ഗോപിക്കാണ് കൂടുതൽ സാധ്യത. കേന്ദ്ര നേതൃത്വത്തിനും സുരേഷ് ഗോപിയെ മത്സരിപ്പിക്കുന്നതിലാണ് വിജയ സാധ്യതയെന്ന തിരിച്ചറിവ് വന്നു കഴിഞ്ഞു. സുരേഷ് ഗോപിക്കും മണ്ഡലത്തിൽ സജീവമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വി മുരളീധരനും തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യതയുണ്ട്. സാമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ടിപി സെൻകുമാറിനെ മത്സരിപ്പിക്കാനും തന്ത്രങ്ങളൊരുക്കുന്നുണ്ട്. കുമ്മനം രാജശേഖരൻ മിസോറം ഗവർണറാകുന്നതോടെ ഒഴിവു വരുന്ന ബിജെപി അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചകൾ ബിജെപി ദേശീയതലത്തിൽ സജീവമായത്. സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്റെ അഭിപ്രായം കണക്കിലെടുത്തു തീരുമാനം എടുക്കും.
മുരളീധരനെ എം പിയാക്കിയതിനാൽ സംസ്ഥാന നേതൃ പദവി വേണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. കുമ്മനത്തെ അവരോധിച്ചപോലെ ആർഎസ്എസ് നേതൃനിരയിൽ നിന്ന് ഒരാൾ അപ്രതീക്ഷമായി കടന്നു വരാനും സാധ്യതത കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഭാരതീയ വിചാര കേന്ദ്ര സംഘടനാ സെക്രട്ടറി കാഭാ സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് ആ വിനോദ്, സദാനന്ദൻ മാസ്റ്റർ എന്നിവരെ പരിഗണിക്കുന്നുണ്ട്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കും. അതിന് ശേഷം സംഘടന അടിമുടി ഉടച്ചുവാർക്കാനാണ് അമിത് ഷായുടെ തീരുമാനം.
കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ കേന്ദ്രനേതൃത്വം നോമിനേറ്റ് ചെയ്തതോടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തിൽ കൂടിയാലോചനയില്ലാതായത്. നേരത്തെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുമായി സമവായ ചർച്ച നടത്തിയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ തുടർന്നായിരുന്നു ബിജെപിയിലെ പ്രാഥമിക അംഗംപോലുമല്ലാത്ത കുമ്മനത്തെ കേന്ദ്ര നേതൃത്വം പ്രസിഡന്റായി അവരോധിച്ചത്. പാർട്ടി നേതൃ നിരയിൽ നിന്ന് പുറത്തുള്ള ആദ്യത്തെ പ്രസിഡന്റായിരുന്നു കുമ്മനം. സംസ്ഥാനത്തെ തീപ്പൊരി നേതാവെന്ന പരിഗണനയാണ് കെ. സുരേന്ദ്രന് മുൻതൂക്കം നൽകുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റെന്ന നിലയ്ക്കും ബിജെപി ജനറൽ സെക്രട്ടറി എന്ന നിലയ്ക്കും നിരവധി ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത സുരേന്ദ്രൻ നടത്തിയ പ്രവർത്തനമാണ് തുണയാകുന്നത്.
കർണാടക തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകരോടൊപ്പം മാസങ്ങളോളം പ്രവർത്തിച്ചതും കേന്ദ്രനേതൃത്വത്തിന് മതിപ്പുളവാക്കിയിട്ടുണ്ട്. വി. മുരളീധരനോട് അടുപ്പമുള്ള കെ. സുരേന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്.