- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചാണകസംഘി'യെന്നു പരസ്യമായി പറഞ്ഞു കെ സുരേന്ദ്രൻ; എതിരാളികൾ കളിയാക്കി വിളിക്കുന്ന പേരു പ്രൊഫൈലിൽ പ്രസിദ്ധീകരിച്ച ബിജെപി നേതാവിനു സൈബർ ലോകത്തിന്റെ പരിഹാസം; കളിയാക്കി വിളിക്കുന്നത് അലങ്കാരമായി കൊണ്ടു നടക്കുകയായിരുന്നോ എന്നു സോഷ്യൽ മീഡിയ
തിരുവനന്തപുരം: 'സംഘി'യെന്ന വിളിപ്പേരു സംഘപരിവാർ പ്രവർത്തകർക്കു രാഷ്ട്രീയ എതിരാളികൾ ചാർത്തിക്കൊടുത്ത ഒന്നാണ്. അൽപ്പം കടന്നു വിളിക്കുമ്പോൾ 'ചാണകസംഘി'യെന്നും പരിഹാസ സ്വരം ഉയരും. എന്നാൽ, കളിയാക്കി വിളിക്കുന്ന ഈ പേര് പരസ്യമായി സമ്മതിക്കാൻ ഏതെങ്കിലും ബിജെപിക്കാരൻ തയ്യാറാകുമോ. തയ്യാറാകും എന്നു തെളിയിച്ചിരിക്കുകയാണ് ഒരു ബിജെപിക്കാരൻ. സാധാരണ പ്രവർത്തകനല്ല, സംസ്ഥാന നേതാവു തന്നെയാണ് ഇത്തരമൊരു വിശേഷണം സ്വന്തം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണു കൗതുകകരം. കെ സുരേന്ദ്രനാണു 'ചാണകസംഘി'യെന്ന വിളിപ്പേര് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. 'ചാണകസംഘികൾ കാരണം KYC എങ്കിൽ KYC. ഞങ്ങൾ സംസ്ഥാന നിയമേ അനുസരിക്കൂ എന്നൊക്കെ പറഞ്ഞവര് ഒന്നയഞ്ഞ മട്ടുണ്ട്. ഇതു നേരത്തെ ചെയ്തിരുന്നെങ്കിൽ പാവപ്പെട്ട നിക്ഷേപകർക്ക് ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു.' എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. പോസ്റ്റ് വന്നതിനു തൊട്ടുപിന്നാലെ നിരവധി പേരാണ് പരിഹാസവുമായി മറുപടി കമന്റുകളിട്ടത്. 'സംഘികളുടെ തലയിൽ ചാണകമാണെന്നു തുറന
തിരുവനന്തപുരം: 'സംഘി'യെന്ന വിളിപ്പേരു സംഘപരിവാർ പ്രവർത്തകർക്കു രാഷ്ട്രീയ എതിരാളികൾ ചാർത്തിക്കൊടുത്ത ഒന്നാണ്. അൽപ്പം കടന്നു വിളിക്കുമ്പോൾ 'ചാണകസംഘി'യെന്നും പരിഹാസ സ്വരം ഉയരും. എന്നാൽ, കളിയാക്കി വിളിക്കുന്ന ഈ പേര് പരസ്യമായി സമ്മതിക്കാൻ ഏതെങ്കിലും ബിജെപിക്കാരൻ തയ്യാറാകുമോ.
തയ്യാറാകും എന്നു തെളിയിച്ചിരിക്കുകയാണ് ഒരു ബിജെപിക്കാരൻ. സാധാരണ പ്രവർത്തകനല്ല, സംസ്ഥാന നേതാവു തന്നെയാണ് ഇത്തരമൊരു വിശേഷണം സ്വന്തം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണു കൗതുകകരം. കെ സുരേന്ദ്രനാണു 'ചാണകസംഘി'യെന്ന വിളിപ്പേര് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.
'ചാണകസംഘികൾ കാരണം KYC എങ്കിൽ KYC. ഞങ്ങൾ സംസ്ഥാന നിയമേ അനുസരിക്കൂ എന്നൊക്കെ പറഞ്ഞവര് ഒന്നയഞ്ഞ മട്ടുണ്ട്. ഇതു നേരത്തെ ചെയ്തിരുന്നെങ്കിൽ പാവപ്പെട്ട നിക്ഷേപകർക്ക് ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു.' എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. പോസ്റ്റ് വന്നതിനു തൊട്ടുപിന്നാലെ നിരവധി പേരാണ് പരിഹാസവുമായി മറുപടി കമന്റുകളിട്ടത്.
'സംഘികളുടെ തലയിൽ ചാണകമാണെന്നു തുറന്നു സമ്മതിച്ച സുരേന്ദ്രൻജിക്ക് ഇരിക്കട്ടെ ഇന്നത്തെ നൂറായിരം ലൈക്ക്. ഇനിയും വരില്ലേ ഇതുവഴി ഒരുകൊട്ട ചാണകവുമായി സുരേട്ടാ...' എന്നാണ് ഒരു വിരുതൻ കമന്റിട്ടിരിക്കുന്നത്. 'ചാണകസംഘി' ആരോ കളിയാക്കാൻ വിളിക്കുന്നതാണ് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. അതൊരു അലങ്കാരമായി കൊണ്ടു നടക്കുകയായിരുന്നു എന്ന് അറിഞ്ഞില്ല എന്നാണു മറ്റൊരു കമന്റ്.
'സുരേന്ദ്രാ, സംഘികൾക്കെതിരായ ട്രോൾ പോസ്റ്റാണോ ഇതെ'ന്നും ഒരാൾ ചോദിക്കുന്നു. കെവൈസിയുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനെ വിമർശിക്കാനിട്ട പോസ്റ്റ് സൈബർ ലോകത്ത് എന്തായാലും സുരേന്ദ്രനു കനത്ത തിരിച്ചടിയായിരിക്കുകയാണ്.