- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈനോട്ടം സുരേന്ദ്രൻ ഇനി ഉള്ളിക്കറി സുരേന്ദ്രൻ ആവുമോ? താൻ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയെന്ന് കെ സുരേന്ദ്രൻ; സോഷ്യൽ മീഡിയയിലേത് വ്യാജചിത്രം; 20 പശുക്കളെ വീട്ടിൽ വളർത്തുന്നുണ്ടെന്നും ബിജെപി നേതാവ്
തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രൻ ബീഫ് കഴിക്കുമോ? കുറേ നാളുകളായി എല്ലാവർക്കുമുള്ള സംശയമാണിത്. കാരണം മറ്റൊന്നുമല്ല, സുരേന്ദ്രൻ ബീഫ് കഴിക്കുന്നു എന്ന പേരിൽ ഒരു ചിത്രം കുറേനാളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയിട്ട്. ഇപ്പോൾ ബീഫ് വിഷയം ദേശീയ തലത്തിൽ രാഷ്ട്രീയ വിവാദമായപ്പോൾ ആരോ സുരേന്ദ്രനെ ബീഫ് കഴിക്കുന്ന ദേശീയ നേതാവാക
തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രൻ ബീഫ് കഴിക്കുമോ? കുറേ നാളുകളായി എല്ലാവർക്കുമുള്ള സംശയമാണിത്. കാരണം മറ്റൊന്നുമല്ല, സുരേന്ദ്രൻ ബീഫ് കഴിക്കുന്നു എന്ന പേരിൽ ഒരു ചിത്രം കുറേനാളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയിട്ട്. ഇപ്പോൾ ബീഫ് വിഷയം ദേശീയ തലത്തിൽ രാഷ്ട്രീയ വിവാദമായപ്പോൾ ആരോ സുരേന്ദ്രനെ ബീഫ് കഴിക്കുന്ന ദേശീയ നേതാവാക്കി. ഒടുവിൽ സോഷ്യൽ മീഡിയയിലെ വൈറലായ ഈ 'ബീഫ് തീറ്റ'യെ കുറിച്ച് വിശദീകരണവുമായി സുരേന്ദ്രൻ തന്നെ രംഗത്തെത്തി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ കാര്യമാണെന്നും താൻ ബീഫ് ജീവിതത്തിൽ ഇരുവരെ കഴിച്ചില്ലെന്നും സുരേന്ദ്രൻ പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചിത്രത്തിൽ കാണുന്നത് ബീഫ് അല്ലെന്നും ഉള്ളിക്കറിയാണെന്നുമാണ് സുരേന്ദ്രൻ പറയുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നും ജീവിതത്തിൽ ബീഫ് കഴിച്ചിട്ടില്ലെന്നുമാണ് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയിൽ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയും സോഷ്യൽ മീഡിയയിൽ 'ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്' എന്നു പറഞ്ഞു ഡൽഹി വരെ വൈറലായിരുന്നുവെന്നും അദ്ദഹം പറയുന്നു.
തന്റെ വീട്ടിൽ 20 പശുക്കളെ വളർത്താറുണ്ടെന്നും സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പറയുന്നു. ഇന്ത്യയിൽ ബീഫ് കയറ്റുമതി നിരോധിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഇതു പോലെ ഇരുപതു പശുക്കളെ എന്റെ വീട്ടിൽ വളർത്തി പരിപാലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയിൽ നിന്നു...
Posted by K Surendran on Tuesday, October 13, 2015