- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സമ്പ്രദായത്തെക്കുറിച്ച് ഇടതു, വലതു മുന്നണികൾ നിലപാടു വ്യക്തമാക്കണം; പുരോഗമനം പ്രസംഗിക്കുന്ന മുന്നണികളുടെ നിലപാട് അറിയാൻ കേരളത്തിനു താത്പര്യം; മലപ്പുറം തെരഞ്ഞെടുപ്പിൽ ശക്തമായ വെല്ലുവിളി ഉയർത്തി കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതു, വലതു മുന്നണിളോട് ശക്തമായ ചോദ്യം ഉയർത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മലപ്പുറത്ത് മത്സരിക്കാൻ പോകുന്ന ഇടതു, വലതു മുന്നണികൾ മുത്തലാക്കിനെക്കുറിച്ച് അഭിപ്രായം പറയനാണ് സുരേന്ദ്രൻ വെല്ലുവിളിച്ചിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളാണ് വോട്ടുരേഖപ്പെടുത്താൻ പോകുന്നത്. ബഹുഭാര്യാത്വത്തിന്റെ കെടുതികൾ അനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികൾക്കും എന്തു പറയാനുണ്ടെന്നറിയാൻ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും താൽപ്പര്യമുണ്ടാവുമെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. തരഞ്ഞെടുപ്പുകൾ പാർട്ടികളുടെ നിലപാടുകൾ പരസ്യപ്പെടുത്താനുള്ള അവസരമാണ്. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവിൽ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചർച്ചക്കു വിധേയമാക്കാൻ ഇരുമുന്നണികളേയും വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്റെ കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതു, വലതു മുന്നണിളോട് ശക്തമായ ചോദ്യം ഉയർത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മലപ്പുറത്ത് മത്സരിക്കാൻ പോകുന്ന ഇടതു, വലതു മുന്നണികൾ മുത്തലാക്കിനെക്കുറിച്ച് അഭിപ്രായം പറയനാണ് സുരേന്ദ്രൻ വെല്ലുവിളിച്ചിരിക്കുന്നത്.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകളാണ് വോട്ടുരേഖപ്പെടുത്താൻ പോകുന്നത്. ബഹുഭാര്യാത്വത്തിന്റെ കെടുതികൾ അനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികൾക്കും എന്തു പറയാനുണ്ടെന്നറിയാൻ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും താൽപ്പര്യമുണ്ടാവുമെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
തരഞ്ഞെടുപ്പുകൾ പാർട്ടികളുടെ നിലപാടുകൾ പരസ്യപ്പെടുത്താനുള്ള അവസരമാണ്. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവിൽ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചർച്ചക്കു വിധേയമാക്കാൻ ഇരുമുന്നണികളേയും വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്റെ കുറിപ്പിൽ പറയുന്നു.
സുരേന്ദ്രന്റെ പോസ്റ്റ്:
മലപ്പുറത്ത് മൽസരിക്കാൻ പോകുന്ന ഇടതു വലതു മുന്നണി സ്ഥാനാർത്ഥികൾ മുത്തലാക്കിനെക്കുറിച്ച് അവരുടെ നിലപാട് പരസ്യമായിപ്പറയാനുള്ള ആർജ്ജവം കാണിക്കണം. ഒരു മുസ്ലിം ഭൂരിപക്ഷ മണ്ഡലം എന്ന നിലയിൽ ലക്ഷക്കണക്കിന് മുസ്‌ളീം സ്ത്രീകളാണ് ഇവിടെ വോട്ടുരേഖപ്പെടുത്താൻ പോകുന്നത്. ബഹുഭാര്യാത്വത്തിന്റെ കെടുതികൾ അനുഭവിക്കുന്ന മുസ്‌ളീം സ്ത്രീകളുടെ കാര്യത്തിൽ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികൾക്കും എന്തു പറയാനുണ്ടെന്നറിയാൻ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും താൽപ്പര്യമുണ്ടാവും. തെരഞ്ഞെടുപ്പുകൾ പാർട്ടികളുടെ നിലപാടുകൾ പരസ്യപ്പെടുത്താനുള്ള അവസരമാണ്. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവിൽ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചർച്ചക്കു വിധേയമാക്കാൻ ഇരുമുന്നണികളേയും ഞങ്ങൾ വെല്ലുവിളിക്കുന്നു. മുസ്‌ളീം സ്ത്രീകൾ ആരുടെ കൂടെ നിൽക്കുമെന്ന് അപ്പോൾ കാണാം. പുരോഗമനം വിളമ്പുന്ന സി. പി. എം പോലും ഇക്കാര്യത്തിൽ ബ്ബബ്ബബ്ബ അടിക്കുന്നത് വരും ദിവസങ്ങളിൽ നമുക്കു കാണാം.