- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേർന്ന് കേരളത്തെ നമ്പർ വൺ ആക്കിത്തീർക്കുകയാണ്; കള്ളനു കഞ്ഞിവെക്കുന്ന പിണറായി വിജയന് 2014 ൽ കോൺഗ്രസ്സിനുണ്ടായ അതേ ഗതിതന്നെ ആയിരിക്കും വരാൻ പോകുന്നതെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചതിനെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'സ്‌പോർട്ട്‌സ് ലോട്ടറി അഴിമതിക്കേസ്സും പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചു. ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേർന്ന് കേരളത്തെ നമ്പർ വൺ ആക്കിത്തീർക്കുകയാണ്. കള്ളനു കഞ്ഞിവെക്കുന്ന പിണറായി വിജയന് 2014 ൽ കോൺഗ്രസ്സിനുണ്ടായ അതേ ഗതിതന്നെ ആയിരിക്കും വരാൻ പോകുന്നത്.'ചൈനാചാരൻ കോടിയേരി ബാലകൃഷ്ണനെ തുറങ്കലിൽ അടയ്ക്കണമെന്നും മറ്റൊരു പോസ്റ്റിലൂടെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതിയായ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസനെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന വിജിലൻസ് കണ്ടെത്തൽ ശരിവ്വച്ചാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. തുടർന്ന് അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലൻസ് തീരുമാനം.ടിപി ദാസൻ പ്രസിഡന്റായിരുന്ന സമയത്താണ് 28.10 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ എഫ്‌ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ച കേസാണ് തുടരന്വേഷണത്
തിരുവനന്തപുരം: സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചതിനെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
'സ്‌പോർട്ട്‌സ് ലോട്ടറി അഴിമതിക്കേസ്സും പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചു. ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേർന്ന് കേരളത്തെ നമ്പർ വൺ ആക്കിത്തീർക്കുകയാണ്. കള്ളനു കഞ്ഞിവെക്കുന്ന പിണറായി വിജയന് 2014 ൽ കോൺഗ്രസ്സിനുണ്ടായ അതേ ഗതിതന്നെ ആയിരിക്കും വരാൻ പോകുന്നത്.'ചൈനാചാരൻ കോടിയേരി ബാലകൃഷ്ണനെ തുറങ്കലിൽ അടയ്ക്കണമെന്നും മറ്റൊരു പോസ്റ്റിലൂടെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതിയായ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസനെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന വിജിലൻസ് കണ്ടെത്തൽ ശരിവ്വച്ചാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. തുടർന്ന് അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലൻസ് തീരുമാനം.
ടിപി ദാസൻ പ്രസിഡന്റായിരുന്ന സമയത്താണ് 28.10 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ എഫ്‌ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ച കേസാണ് തുടരന്വേഷണത്തിന് തെളിവുകൾ ഇല്ലെന്ന് കാണിച്ച് അവസാനിപ്പിച്ചത് .