- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രൻ പുറത്തേക്ക് വരുന്നത് അകത്തേക്ക് പോയതിന്റെ പത്തിരട്ടി കരുത്തോടെ; ബിജെപി - യുവമോർച്ച പ്രവർത്തകർ നൽകുന്നത് രക്തസാക്ഷി പരിവേഷം; 21 ദിവസത്തെ ജയിൽ ജീവിതം സുരേന്ദ്രനെ ശക്തനായ നേതാവാക്കി മാറ്റി; ആർഎസ്എസ്സിന്റെ എതിർപ്പ് മാറാനും രക്തസാക്ഷി പരിവേഷം നേടാനും ജയിൽ വാസം കൊണ്ട് കഴിഞ്ഞു; മഞ്ചേശ്വരത്ത് ജയസാധ്യത ഇരട്ടിച്ചു; നേതാവില്ലാതെ അലയുന്ന ബിജെപിക്ക് സിപിഎം സർക്കാർ ഒരു നേതാവിനെ സംഭാവന ചെയ്തത് ഇങ്ങനെ
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്ത് വരുന്ന കെ സുരേന്ദ്രൻ അറസ്റ്റിന് മുൻപുണ്ടായിരുന്നതിലും പത്ത് മടങ്ങ് കരുത്തനാണ്. പാർട്ടി നേതൃത്വത്തിന് അത്ര പ്രിയമുള്ള നേതാവല്ലെങ്കിലും ഈ ജയിൽവാസത്തോടെ അണികൾക്കിടയിൽ സ്വീകാര്യത വർധിച്ചുവെന്നും പാർട്ടിയിലെ ഏറ്റവും കരുത്തനായ നേതാവായി സുരേന്ദ്രൻ മാറി എന്നും നിസംശയം പറയാം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെ കോടതി ജാമ്യം നൽകുമ്പോൾ ഭലത്തിൽ അത് സുരേന്ദ്രന് അനുഗ്രഹമായി മാറുകയാണ്. ശബരിമല സമരത്തിനായി ജയിലിലേക്ക് ഇനിയും പോകേണ്ട സാഹചര്യം ഒഴിവാക്കാനും സുരേന്ദ്രന് കഴിയും അതിലൂടെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധിക്കാനും അദ്ദേഹത്തിന് കഴിയും. കോടതിയിലുള്ള കേസ് വേണ്ടെന്ന് വച്ചാൽ അവിടെ ഉപതിരഞ്ഞെടുപ്പ് വരും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പോലും സുരേന്ദ്രന് കരുത്ത് കാണിക്കാൻ കഴിയും എന്ന വിലയിരുത്തലാണ് അണികൾക്ക് ഇടയിൽ നിന്ന് തന്നെ ഉയരുന്നത്. തമ്മിലടിയും ഗ്രൂപ്പ് പോരും കാരണം ജനങ്ങൾക്കിടയിൽ വേ
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതിന് 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്ത് വരുന്ന കെ സുരേന്ദ്രൻ അറസ്റ്റിന് മുൻപുണ്ടായിരുന്നതിലും പത്ത് മടങ്ങ് കരുത്തനാണ്. പാർട്ടി നേതൃത്വത്തിന് അത്ര പ്രിയമുള്ള നേതാവല്ലെങ്കിലും ഈ ജയിൽവാസത്തോടെ അണികൾക്കിടയിൽ സ്വീകാര്യത വർധിച്ചുവെന്നും പാർട്ടിയിലെ ഏറ്റവും കരുത്തനായ നേതാവായി സുരേന്ദ്രൻ മാറി എന്നും നിസംശയം പറയാം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെ കോടതി ജാമ്യം നൽകുമ്പോൾ ഭലത്തിൽ അത് സുരേന്ദ്രന് അനുഗ്രഹമായി മാറുകയാണ്.
ശബരിമല സമരത്തിനായി ജയിലിലേക്ക് ഇനിയും പോകേണ്ട സാഹചര്യം ഒഴിവാക്കാനും സുരേന്ദ്രന് കഴിയും അതിലൂടെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധിക്കാനും അദ്ദേഹത്തിന് കഴിയും. കോടതിയിലുള്ള കേസ് വേണ്ടെന്ന് വച്ചാൽ അവിടെ ഉപതിരഞ്ഞെടുപ്പ് വരും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പോലും സുരേന്ദ്രന് കരുത്ത് കാണിക്കാൻ കഴിയും എന്ന വിലയിരുത്തലാണ് അണികൾക്ക് ഇടയിൽ നിന്ന് തന്നെ ഉയരുന്നത്. തമ്മിലടിയും ഗ്രൂപ്പ് പോരും കാരണം ജനങ്ങൾക്കിടയിൽ വേരുകളുള്ള പിപി മുകുന്ദനെപ്പോലെയുള്ള നേതാക്കളെ വീട്ടിലിരുത്തി പാരമ്പര്യമുള്ള ബജെപിക്ക് പക്ഷേ സുരേന്ദ്രനെ ഒതുക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ നേതാവാക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് ആരെന്ന് ചോദിച്ചാൽ അത് സിപിഎം ആണെന്ന് തന്നെ നിസംശയം പറയാം.
ഇപ്പോഴത്തെ സാഹചര്യത്തിൽ സുരേന്ദ്രൻ ശക്തനായി മാറിക്കഴിഞ്ഞു. ഇത്രയും അറസ്റ്റിലും കേസിലും മറ്റും പെടുത്തി മറ്റൊരു നേതാവിനും അനുഭവിക്കേണ്ടി വരാത്ത അത്രയും ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്ന സുകരേന്ദ്രൻ ബിജെപിയുടെ രണ്ടാമത്തെ എംഎൽഎ ആയി നിയമസഭയിലെത്തിയാൽ അതിന്റെ ഉത്തരവാദികൾ സിപിഎം ആയിരിക്കും എന്നാണ് അണികൾ തന്നെ പറയുന്നത്.
21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇരുമ്പഴിക്കുള്ളിൽ നിന്ന് പുറത്തേക്ക് വരുന്നത്. ഇത് കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു വസന്ത കാലം തന്നെയാണ്. അതിന് പ്രധാന കാരണം കേരളത്തിലെ ബിജെപി നേതാക്കളെ കുറിച്ചുള്ള പ്രധാന ആരോപണം അവരൊക്കെ ഒത്തുതീർപ്പിന്റെ ആളുകളാണ് എന്നതാണ്. ചെറിയ നേട്ടങ്ങൾക്ക് വേണ്ടി ഒത്തുതീർപ്പ് നടത്തുന്നതും പത്ര സമ്മേളനംവിളിച്ച് നോതാവായവർ ആണ് ഭൂരിഭാഗവും എന്നാണ്. എന്നാൽ അണികളുമായും ജനങ്ങളുമായും ബന്ധമുള്ള നേതാവാണ് കെ സുരേന്ദ്രൻ.
അണികളുടേയും ജനങ്ങളുടേയും ആവശ്യങ്ങൾക്ക് എന്നും മുന്നിട്ടിറങ്ങിയിരുന്ന സുരേന്ദ്രൻ എന്ന നേതാവ് എല്ലാകാലവും ബിജെപി നേതാക്കളുടെ കണ്ണിലെ കരടായിരുന്നു. ഇക്കുറി ബാക്കി നേതാക്കൾ സമരം വാചകമടിയിൽ ഒതുക്കിയപ്പോൾ സന്നിധാനത്ത് എത്തിയാണ് സുരേന്ദ്രൻ അറസ്റ്റിലായത്. സംസ്ഥാന അധ്യക്ഷൻ പത്തനംതിട്ടയ്ക്ക് ഇപ്പുറത്തേക്ക് എത്താൻ മടികാണിച്ചപ്പോഴാണ് സുരേന്ദ്രൻ വലിയ ബുദ്ധിമുട്ടുകളെ അതിജീവിച്ച് സന്നിധാനത്ത് എത്തിയത്.
പരസ്യമായി നിരോധനാജ്ഞ ലംഘിച്ചതിനും ഒക്കെയായിരുന്നു വിവിധ കേസുകൾ ചുമത്തി ജയിലിൽ അടച്ചത്. ഒരുപക്ഷേ സമീപകാല രാഷ്ട്രീയത്തിൽ തന്നെ ഒരു നിലപാടിന്റെ പേരിൽ ഒരു രാഷ്ട്രീയ നേതാവിന് ഇത്രയധികം ദിവസം ജയിലിൽ കിടക്കേണ്ടി വന്ന സംഭവവും ആദ്യമായിട്ടാണ്. 21 ദിവസം ജയിലിൽ കിടന്നപ്പോൾ അതും തന്റെ ഒരു ആശയത്തിന്റെ പേരിൽ ജയിലിൽ കിടന്നത് സംഘപരിവാർ സംഘടനയ്ക്കും അണികൾക്കുമിടയിൽ വലിയ സ്വീകാര്യതയാണ് സുരേന്ദ്രന് ഉണ്ടാക്കിക്കൊടുക്കുന്നത്.
ആർഎസ്എസിന് സ്വീകാര്യനല്ലായിരുന്നു എന്നതായിരുന്നു ജയിലിൽ പോകുന്നതിന് മുൻപ് വരെ സുരകേന്ദ്രൻ നേരിട്ടിരുന്ന അവസ്ഥ. നേരത്തെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നിട്ടും പിന്നീട് അത് ശ്രീധരൻ പിള്ളയിലേക്ക് വഴിമാറിപോയതിലും നിർണായകമായത് ആർഎസ്എസ് നിലപാട് തന്നെയായിരുന്നു. എന്നാൽ അന്ന് അംഗീകരിക്കാൻ മടി കാണിച്ചവർപോലും ഇപ്പോൾ സുരേന്ദ്രനെ അംഗീകരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ തന്നെ ഏറ്റവും ശക്തനായ നേതാവായി സുരേന്ദ്രൻ മാറുന്നു എന്ന് തന്നെയാണ് ഇപ്പോൾ മനസ്സിലാക്കേണ്ടത്.
ബിജെപി നേതാക്കൾ പോലും സുരേന്ദ്രൻ ജയിലിൽ കഴിയുന്ന സമയത്ത് കാര്യമായി പ്രതിഷേധമോ പ്രതികരണമോ ഉയർത്തിയിരുന്നില്ല. എന്നാൽ ഇതെല്ലാം തന്നെയാണ് ഇപ്പോൾ സുരേന്ദ്രനെ കൂടുതൽ കരുത്തനാക്കി മാറ്റിയിരിക്കുന്നത്. കെപി ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ ഹർത്താൽ നടത്തിയവർ സുരേന്ദ്രനെ അവഗണിച്ചുവെങ്കിലും പിന്നീട് പ്രവർത്തകരുടെ വികാരം മനസ്സിലാക്കി നിരാഹാരം ഇരിക്കേണ്ട സാഹചര്യം പോലും ഉണ്ടായി.