- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടെ നടപടി സ്വാഗതാർഹം; ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമായിരുന്നു എന്ന് കെ.സുരേന്ദ്രൻ; ഗവർണറുടെ നിലപാട് സുധീരമാണെന്ന് ഒ.രാജഗോപാൽ എംഎൽഎ
തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാർഷിക പരിഷ്കരണ നിയമം തള്ളിക്കൊണ്ടും ഭേദഗതി നിരാകരിച്ചുകൊണ്ടും പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സ്പീക്കറുടെ ശുപാർശ തള്ളിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമായിരുന്നു. രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ല. രാഷ്ട്രീയ അന്ധത ബാധിച്ച ഭരണ-പ്രതിപക്ഷ മുന്നണി കേരളത്തെ നാണംകെടുത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമം തകർത്ത ഗവർണറുടെ നിലപാട് സുധീരമാണെന്ന് ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ