- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിവീരന്മാരും കുടമാററവും പഞ്ചാരിമേളവും കരിമരുന്നുമില്ലാതെ എന്തു പൂരം? പൂരത്തിന് മുട്ടാപ്പോക്കു ന്യായങ്ങളും പുത്തൻ നിയമങ്ങളും വിനയാകരുത്; ജനകീയപ്രതിരോധം പടുത്തുയർത്തണം; തൃശൂർപൂരം പതിവുപോലെ നടക്കണം.. നടക്കും; ഓർമ്മപ്പെടുത്തലും ആഹ്വാനവുമായി കെ സുരേന്ദ്രൻ
കൊച്ചി: മൃഗ സംരക്ഷണ നിയമങ്ങൾ തൃശൂർ പൂരത്തിന് വിനയാകുമെന്ന് സൂചനകളുണ്ട്. ഇത് മനസ്സിൽ വച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇട്ട പോസ്റ്റ് വൈറലാവുകായണ്. തൃശൂർ പൂരത്തിനായി മലയാളികളുടെ കൂട്ടായ്മ വേണമെന്നാണ് സുരേന്ദ്രന്റെ നിർദ്ദേശം സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ-തമിഴുനാട്ടിൽ ജല്ലിക്കെട്ടും കർണ്ണാടകയിൽ കമ്പളയും നിലനിർത്താൻ ഒരു ജനത ഒന്നടങ്കം പൊരുതുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. കേരളത്തിൻഖെ സാംസ്‌കാരികത്തനിമയുടെ നേർകാഴ്ചയാണ് ചരിത്രപ്രസിദ്ധമായ തൃശൂർപൂരം. കരിവീരന്മാരും കുടമാററവും പഞ്ചാരിമേളവും കരിമരുന്നുമില്ലാതെ എന്തു പൂരം? പൂരം ഗതകാലപ്രൗഡിയിൽ തന്നെ തടസ്സങ്ങളില്ലാതെ നടക്കണം. മുട്ടാപ്പോക്കു ന്യായങ്ങളും പുത്തൻ നിയമങ്ങളും അതിനു തടസ്സമായിക്കൂടാ. മലയാളികളൊന്നടങ്കം അതിനായി മുന്നോട്ടുവരണം. അധികാരികൾ ആരായാലും കണ്ണുതുറക്കണം. ഇല്ലെങ്കിൽ അവരുടെ കണ്ണുതുറപ്പിക്കണം. ജനകീയപ്രതിരോധം പടുത്തുയർത്തണം. തൃശൂർപൂരം പതിവുപോലെ നടക്കണം. നടക്കും.-സുരേന്ദ്രൻ കുറിക്കുന്നു
കൊച്ചി: മൃഗ സംരക്ഷണ നിയമങ്ങൾ തൃശൂർ പൂരത്തിന് വിനയാകുമെന്ന് സൂചനകളുണ്ട്. ഇത് മനസ്സിൽ വച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇട്ട പോസ്റ്റ് വൈറലാവുകായണ്. തൃശൂർ പൂരത്തിനായി മലയാളികളുടെ കൂട്ടായ്മ വേണമെന്നാണ് സുരേന്ദ്രന്റെ നിർദ്ദേശം
സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ-തമിഴുനാട്ടിൽ ജല്ലിക്കെട്ടും കർണ്ണാടകയിൽ കമ്പളയും നിലനിർത്താൻ ഒരു ജനത ഒന്നടങ്കം പൊരുതുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. കേരളത്തിൻഖെ സാംസ്‌കാരികത്തനിമയുടെ നേർകാഴ്ചയാണ് ചരിത്രപ്രസിദ്ധമായ തൃശൂർപൂരം.
കരിവീരന്മാരും കുടമാററവും പഞ്ചാരിമേളവും കരിമരുന്നുമില്ലാതെ എന്തു പൂരം? പൂരം ഗതകാലപ്രൗഡിയിൽ തന്നെ തടസ്സങ്ങളില്ലാതെ നടക്കണം. മുട്ടാപ്പോക്കു ന്യായങ്ങളും പുത്തൻ നിയമങ്ങളും അതിനു തടസ്സമായിക്കൂടാ. മലയാളികളൊന്നടങ്കം അതിനായി മുന്നോട്ടുവരണം. അധികാരികൾ ആരായാലും കണ്ണുതുറക്കണം. ഇല്ലെങ്കിൽ അവരുടെ കണ്ണുതുറപ്പിക്കണം. ജനകീയപ്രതിരോധം പടുത്തുയർത്തണം. തൃശൂർപൂരം പതിവുപോലെ നടക്കണം. നടക്കും.-സുരേന്ദ്രൻ കുറിക്കുന്നു