- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവിതയെ കവിത കൊണ്ട് നേരിട്ട കെ സുരേന്ദ്രന്റെ കവിതയ്ക്ക് ട്രോളോട് ട്രോൾ; കുരീപ്പുഴയേയും തീക്കുനിയേയും പരിഹസിച്ച കെ സുരേന്ദ്രനെ കളിയാക്കി സോഷ്യൽ മീഡിയ
കവിതയെ കവിത കൊണ്ട് നേരിട്ടിരിക്കുകയാണ് കെ സുരേന്ദ്രൻ. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെയും കുരീപ്പുഴയ്‌ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് കവിതയെഴുതിയ പവിത്രൻ തീക്കുനിക്കെതിരെയും കവിതയിലൂടെ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേന്ദ്രൻ. 'ഉള്ളി കവിതകൾ' എന്ന പരിഹാസപ്രയോഗത്തോടെയാണ് ട്രോളന്മാർ സുരേന്ദ്രന്റെ കവിതയെ വരവേറ്റത്. ഈ വിഷയത്തിൽ സുരേന്ദ്രൻ ഇട്ട കുറിപ്പുകളും ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു. ട്രോളന്മാർ ആഘോഷമാക്കിയ സുരേന്ദ്രന്റെ കവിത ഇങ്ങനെ കവിത എഴുതിപ്പോവും ഉള്ളതുപറയാം ഇല്ലാത്തതും പറയാം ഇല്ലാത്തതുണ്ടാക്കിയും പറയാം നടന്നതു പറയാം നടക്കാത്തതും പറയാം നടക്കാത്തതു നടന്നെന്നും പറയാം നടന്നുകാണണമെന്നാഗ്രഹിക്കുന്നതും പറയാം പറഞ്ഞതു പറയാം പറയാത്തതും പറയാം പറഞ്ഞതു പറഞ്ഞില്ലെന്നും പറയാം പറഞ്ഞുണ്ടാക്കിയതും പറയാം കവിക്കു തോന്നുന്നതെന്തും കാൽപ്പനികത തന്നെ എന്നാൽ കാല്പനികലോകം മാത്രമല്ല നമുക്കൊരു യഥാർത്ഥലോകവുമുണ്ടെന്ന് കവിക്കുതോന്നാൻ പ്രജയെന്തുചെയ്യണം? ആദ്യം അവരുടെ നഗ്‌നത മറച്ച് വരൂ...'
കവിതയെ കവിത കൊണ്ട് നേരിട്ടിരിക്കുകയാണ് കെ സുരേന്ദ്രൻ. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെയും കുരീപ്പുഴയ്‌ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് കവിതയെഴുതിയ പവിത്രൻ തീക്കുനിക്കെതിരെയും കവിതയിലൂടെ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേന്ദ്രൻ.
'ഉള്ളി കവിതകൾ' എന്ന പരിഹാസപ്രയോഗത്തോടെയാണ് ട്രോളന്മാർ സുരേന്ദ്രന്റെ കവിതയെ വരവേറ്റത്. ഈ വിഷയത്തിൽ സുരേന്ദ്രൻ ഇട്ട കുറിപ്പുകളും ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു.
ട്രോളന്മാർ ആഘോഷമാക്കിയ സുരേന്ദ്രന്റെ കവിത ഇങ്ങനെ
കവിത എഴുതിപ്പോവും
ഉള്ളതുപറയാം
ഇല്ലാത്തതും പറയാം
ഇല്ലാത്തതുണ്ടാക്കിയും പറയാം
നടന്നതു പറയാം
നടക്കാത്തതും പറയാം
നടക്കാത്തതു നടന്നെന്നും പറയാം
നടന്നുകാണണമെന്നാഗ്രഹിക്കുന്നതും പറയാം
പറഞ്ഞതു പറയാം
പറയാത്തതും പറയാം
പറഞ്ഞതു പറഞ്ഞില്ലെന്നും പറയാം
പറഞ്ഞുണ്ടാക്കിയതും പറയാം
കവിക്കു തോന്നുന്നതെന്തും കാൽപ്പനികത തന്നെ
എന്നാൽ
കാല്പനികലോകം മാത്രമല്ല
നമുക്കൊരു യഥാർത്ഥലോകവുമുണ്ടെന്ന്
കവിക്കുതോന്നാൻ പ്രജയെന്തുചെയ്യണം?
ആദ്യം അവരുടെ നഗ്‌നത മറച്ച് വരൂ...'