- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നുമില്ലെങ്കിൽ താങ്കളൊരു പഴയ നാദാപുരത്തുകാരനല്ലേ. ആ പരിഗണനയെങ്കിലും ജിഷ്ണുവിന്റെ മാതാപിതാക്കളോട് കാണിക്കാമായിരുന്നില്ലേ? പോസ്ടുമോർട്ടത്തിൽ എങ്ങനെ കൃത്രിമം കിട്ടിയെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമുണ്ടോ? മന്ത്രി ബാലനെ ലക്ഷ്യമിട്ട് കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
കൊച്ചി: പമ്പാടി കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ജിഷ്ണുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അട്ടിമറിച്ചത് ആരാണ്? ചർച്ചകൾക്ക് പുതുമാനം നൽകി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മന്ത്രി എകെ ബാലന് നേരെയാണ് ആരോപണം ഉയരുന്നത്. ബാലന്റെ ഭാര്യ നേരത്തെ പമ്പാടി കോളേജിൽ പ്രവർച്ചിരുന്നു. ഇതാണ് പോസ്റ്റിലെ പരാമർശങ്ങൾക്ക് കാരണം. സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ മിസ്ടർ എ. കെ ബാലൻ, ഒന്നുമില്ലെങ്കിൽ താങ്കളൊരു പഴയ നാദാപുരത്തുകാരനല്ലേ. ആ ഒരു പരിഗണനയെങ്കിലും ജിഷ്ണുവിന്റെ മാതാപിതാക്കളോട് കാണിക്കാമായിരുന്നില്ലേ? സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു കുരുന്നിന്റെ കൊലപാതക കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ എങ്ങനെ മനസ്സുവന്നു താങ്കൾക്ക്? പോസ്ടുമോർട്ടം നടപടികളിൽ കൃത്രിമം കാണിക്കാൻ എങ്ങനെ ധൈര്യം ഉത്തരവാദിത്തപ്പെട്ടവർക്കു കിട്ടിയെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമുണ്ടോ. അങ്ങയുടെ ഭാര്യയുടെ ആരോഗ്യവകുപ്പിലുള്ള സ്വാധീനം ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾൾ പോലും കേരളത്തിനു ബോധ്യപ്
കൊച്ചി: പമ്പാടി കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ജിഷ്ണുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അട്ടിമറിച്ചത് ആരാണ്? ചർച്ചകൾക്ക് പുതുമാനം നൽകി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മന്ത്രി എകെ ബാലന് നേരെയാണ് ആരോപണം ഉയരുന്നത്. ബാലന്റെ ഭാര്യ നേരത്തെ പമ്പാടി കോളേജിൽ പ്രവർച്ചിരുന്നു. ഇതാണ് പോസ്റ്റിലെ പരാമർശങ്ങൾക്ക് കാരണം.
സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
മിസ്ടർ എ. കെ ബാലൻ, ഒന്നുമില്ലെങ്കിൽ താങ്കളൊരു പഴയ നാദാപുരത്തുകാരനല്ലേ. ആ ഒരു പരിഗണനയെങ്കിലും ജിഷ്ണുവിന്റെ മാതാപിതാക്കളോട് കാണിക്കാമായിരുന്നില്ലേ? സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു കുരുന്നിന്റെ കൊലപാതക കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ എങ്ങനെ മനസ്സുവന്നു താങ്കൾക്ക്? പോസ്ടുമോർട്ടം നടപടികളിൽ കൃത്രിമം കാണിക്കാൻ എങ്ങനെ ധൈര്യം ഉത്തരവാദിത്തപ്പെട്ടവർക്കു കിട്ടിയെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമുണ്ടോ.
അങ്ങയുടെ ഭാര്യയുടെ ആരോഗ്യവകുപ്പിലുള്ള സ്വാധീനം ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾൾ പോലും കേരളത്തിനു ബോധ്യപ്പെട്ടതാണല്ലോ. അതുകൊണ്ടാണല്ലോ കോൺഗ്രസ്സുകാരനായ കൃഷ്ണദാസ് അവരെത്തന്നെ ഈ സ്ഥാപനത്തിൽ വലിയ തുക ശമ്പളം നൽകി നിലനിർത്തുന്നത്. ഇത്രയൊക്കെ ആക്ഷേപം കേൾക്കേണ്ടി വന്നിട്ടും അവരെ അവിടുന്നു മാററാൻ താങ്കൾ എന്തുകൊണ്ടു തയ്യാറാവുന്നില്ല? ഏററവുമൊടുവിൽ പ്രതികൾക്ക് കോടതിയിൽ നിന്ന് ആനുകൂല്യം കിട്ടിയത് താങ്കൾ കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് നടത്തിയ വഴിവിട്ട സഹായം കാരണമല്ലേ?
ധാർമ്മികതയുടെ ഒരംശമെങ്കിലും താങ്കളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ബാലാ ഇനിയെങ്കിലും തിരുത്തൂ. അട്ടപ്പാടിയിലെ ആദിവാസികളെ ഒററുകൊടുത്ത് സിസ്ലോണിനെ സഹായിച്ച അങ്ങയിൽ നിന്ന് കേരളം ഒരു നന്മയും പ്രതീക്ഷിക്കുന്നില്ല.