- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് പൾസർ സുനിയിൽ മാത്രമായി ഒതുക്കിയതാരാണ്? കുമ്മനത്തെ വിമർശിക്കുന്നത് അപഹാസ്യം: സൈബർ സഖാക്കളോടും സുഡാപ്പികളോടും സുരേന്ദ്രന് പറയാനുള്ളത്
തിരുവനന്തപുരം: കാഷായ വസ്ത്രം ധരിച്ചവരെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരാണെന്നു പറയുന്നത് അപഹാസ്യമാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പീഡനശ്രമത്തെ ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമിയുടെ ജനനേന്ദ്രിയം ഛേദിച്ച യുവതി അതിനു തുനിയാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്നും സുരേന്ദ്രൻ വിമർശിക്കുന്നു. ഫെയ്‌സ് ബുക്കിലൂടെയാണ് കെ.സുരേന്ദ്രന്റെ പ്രതികരണം. സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം: കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെൺകുട്ടി നൽകിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളിൽ വലിയ ചർച്ചകളും നവമാധ്യമങ്ങളിൽ വലിയതോതിൽ ട്രോളുകളും അരങ്ങുതകർക്കുകയാണല്ലോ. ഈ സംഭവത്തിൽ തക്ക ശിക്ഷ ആ പെൺകുട്ടി തന്നെ നൽകിയില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കുന്നതു കാണുമ്പോൾ പരമപുച്ഛമാണ് നാട്ടുകാർക്കുണ്ടാവുക. ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പൊലീസിന
തിരുവനന്തപുരം: കാഷായ വസ്ത്രം ധരിച്ചവരെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരാണെന്നു പറയുന്നത് അപഹാസ്യമാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പീഡനശ്രമത്തെ ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമിയുടെ ജനനേന്ദ്രിയം ഛേദിച്ച യുവതി അതിനു തുനിയാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്നും സുരേന്ദ്രൻ വിമർശിക്കുന്നു. ഫെയ്‌സ് ബുക്കിലൂടെയാണ് കെ.സുരേന്ദ്രന്റെ പ്രതികരണം.
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:
കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെൺകുട്ടി നൽകിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളിൽ വലിയ ചർച്ചകളും നവമാധ്യമങ്ങളിൽ വലിയതോതിൽ ട്രോളുകളും അരങ്ങുതകർക്കുകയാണല്ലോ. ഈ സംഭവത്തിൽ തക്ക ശിക്ഷ ആ പെൺകുട്ടി തന്നെ നൽകിയില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കുന്നതു കാണുമ്പോൾ പരമപുച്ഛമാണ് നാട്ടുകാർക്കുണ്ടാവുക. ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല.
പുഷ്പം പോലെ കള്ള സ്വാമി കേസ്സിൽ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ ഇടതുഭരണത്തിനിടയിൽ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇക്കൂട്ടർക്കു കഴിഞ്ഞത്? സൗമ്യാക്കേസ്സിൽ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകർ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുൾ ഇസ്‌ളാം മാത്രം നടത്തിയ ഗൂഢാലോചനയാണെന്ന് നിങ്ങൾ ഇപ്പോൾ പറയുന്നത് ഏതടിസ്ഥാനത്തിലാണ്? കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നിൽ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാർക്കു മുഴുവനും മനസ്സിലായിട്ടും കേസ് പൾസർ സുനിയിൽ മാത്രമായി ഒതുക്കിയതാരാണ്? ഇതുപോലെ നൂറു നൂറു സംഭവങ്ങൾ. ആ പെൺകുട്ടി ബ്ലേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രെഡിറ്റ് ഇരട്ടച്ചങ്കനു നൽകി ആത്മനിർവൃതി അറിയുന്ന വിഡ്ഢികൾ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്.
ജോസഫ് തെറ്റയിലും ഏററവും ഒടുവിൽ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്ന് ഇക്കൂട്ടർ സമ്മതിച്ചുതരികയാണോ? പി.ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏർപ്പാടിനിറങ്ങിയത്?