- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിജെപി നേതാവും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ നിലയ്ക്കലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു'; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വാർത്ത ഇന്ത്യൻ എക്സ്പ്രസിൽ അച്ചടിച്ച് വന്നത് ഇങ്ങനെ; ബിജെപി നേതാവിനെ പിടികൂടുന്ന ചിത്രം സഹിതം കൊടുത്തിട്ടും നൽകിയത് സിപിഎം മന്ത്രിയുടെ പേര്! വല്ലാത്ത പിഴവായിപ്പോയെന്ന് ട്രോളി സോഷ്യൽ മീഡിയ
കോഴിക്കോട്: പത്ര വാർത്തകളിൽ തെറ്റുകളും പിശകുകളും പറ്റുന്നത് സാധാരണമാണ്. എന്നാൽ ഇന്ന് പുറത്തിറങ്ങിയ ഇന്ത്യൻ എക്‌സ്‌പ്രെസ് പത്ത്രതിന് പറ്റിയ അബദ്ധം ആരുടേയും നെറ്റി ചുളിപ്പിക്കും. ഇന്നലെ നിലയ്ക്കലിൽ ശബരിമല ദർശനത്തിനാി എത്തിയ കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത ഇന്ന് രാവിലെ പുറത്തിറങ്ങിയ പത്രത്തിൽ പ്രസിദ്ധീകരിച്ചത്. ബിജെപി നേതാവും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ അറസ്റ്റിലായി എന്ന ഇൻഡ്രൊഡക്ഷനിലാണ്. ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കടകംപള്ളി സുരേന്ദ്രനാക്കി മാറ്റിയ ഇന്ത്യൻ എക്സ്പ്രസ് സോഷ്യൽ മീഡിയയിൽ കണക്കിന് പരിഹാസവും ഏറ്റുവാങ്ങുകയാണ്. കേരള ബിജെപി ജനറൽ സെക്രട്ടറിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തെന്ന ലീഡോടെയാണ് വാർത്ത തുടങ്ങുന്നത്. ഇന്ന് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് കെ.സുരേന്ദ്രന് പകരം കടകംപള്ളി സുരേന്ദ്രനായത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലയെ കസ്റ്റഡിയിലെടുത്തതിനു മണിക്കൂറുകൾക്കു ശേഷമാണ് കടകംപള്ളി സുരേന്ദ്രനെ
കോഴിക്കോട്: പത്ര വാർത്തകളിൽ തെറ്റുകളും പിശകുകളും പറ്റുന്നത് സാധാരണമാണ്. എന്നാൽ ഇന്ന് പുറത്തിറങ്ങിയ ഇന്ത്യൻ എക്‌സ്‌പ്രെസ് പത്ത്രതിന് പറ്റിയ അബദ്ധം ആരുടേയും നെറ്റി ചുളിപ്പിക്കും. ഇന്നലെ നിലയ്ക്കലിൽ ശബരിമല ദർശനത്തിനാി എത്തിയ കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത ഇന്ന് രാവിലെ പുറത്തിറങ്ങിയ പത്രത്തിൽ പ്രസിദ്ധീകരിച്ചത്. ബിജെപി നേതാവും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ അറസ്റ്റിലായി എന്ന ഇൻഡ്രൊഡക്ഷനിലാണ്.
ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കടകംപള്ളി സുരേന്ദ്രനാക്കി മാറ്റിയ ഇന്ത്യൻ എക്സ്പ്രസ് സോഷ്യൽ മീഡിയയിൽ കണക്കിന് പരിഹാസവും ഏറ്റുവാങ്ങുകയാണ്. കേരള ബിജെപി ജനറൽ സെക്രട്ടറിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തെന്ന ലീഡോടെയാണ് വാർത്ത തുടങ്ങുന്നത്.
ഇന്ന് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് കെ.സുരേന്ദ്രന് പകരം കടകംപള്ളി സുരേന്ദ്രനായത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലയെ കസ്റ്റഡിയിലെടുത്തതിനു മണിക്കൂറുകൾക്കു ശേഷമാണ് കടകംപള്ളി സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തതെന്ന് വാർത്തയിലുണ്ട്. നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിയ ഉടനെ സുരേന്ദ്രനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നും പൊലീസിന്റെ ഈ നടപടി കേരളത്തിൽ ബിജെപിയുടെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചെന്നും വാർത്തയിലുണ്ട്.
അതേസമയം പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ സമയം മുതൽ അദ്ദേഹം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്ന വിധത്തിൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അയ്യപ്പഭക്തനായ തന്നെ പൊലീസ് ഉപദ്രവിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രൻ രംഗത്തെത്തിയത്. തന്നെ മർദ്ദിച്ചെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ, ഈ ആരോപണം തെറ്റാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നത്.
പൊലീസ് സ്റ്റേഷനിൽ വെച്ച് തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പറഞ്ഞ് ഭക്തരുടെ പിന്തുണ തേടാനായിരുന്നു ബിജെപി തോവിന്റെ നീക്കം. എ്ന്നാൽ ഈ സഹതാപ നാടകം പൊളിയുന്ന അവസ്ഥയാണ് ഉണ്ടായത്. കെ. സുരേന്ദ്രനെതിരെ വീഡിയോ ദൃശ്യവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് മന്ത്രി തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽവച്ച് രണ്ടു തവണ സുരേന്ദ്രൻ തന്റെ ഇരുമുടിക്കെട്ട് തറയിലിട്ടതായും രണ്ടു തവണയും എസ്‌പി അത് തറയിൽനിന്നെടുത്ത് സുരേന്ദ്രന്റെ ചുമലിൽ വെച്ചുകൊടുത്തതായും മന്ത്രി വീഡിയോയ്ക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. 'കെ. സുരേന്ദ്രൻ തന്നെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം രണ്ടുതവണ താഴെയിടുന്നത് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്‌പി രണ്ടു തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുണ്ട്. ' അദ്ദേഹം പറയുന്നു. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബിജെപി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പൊലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ അറസ്റ്റ് ചെയ്ത കെ.സുരേന്ദ്രനെ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുകൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും സമാനമായ വകുപ്പുകളിൽ 14 ദിവസത്തിലേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് പൊലീസ് സുരേന്ദ്രനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. സംഘം ചേർന്ന് ഗൂഢാലോചന നടത്തൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമം, നിരോധിക്കപ്പെട്ട മേഖലയിലേക്ക് കടന്ന് ചെല്ലാൻ ശ്രമം എന്നിവയാണ് സുരേന്ദ്രനെതിരെയുള്ള വകുപ്പുകൾ.
ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മുൻകരുതലെന്ന നിലയ്ക്ക് പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് നിലയ്ക്കൽ സ്‌പെഷ്യൽ ഓഫീസർ യതീഷ് ചന്ദ്ര പറഞ്ഞു. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു പൊലീസ് സുരേന്ദ്രനേയും കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. തന്നെ തടയാൻ കഴിയില്ലെന്നും വെടി വെച്ച് വീഴ്‌ത്തിയാൽ മാത്രമെ തടയാൻ കഴിയുകയുള്ളുവെന്നും
പുലർച്ചെ 6.30തോടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ സുരേന്ദ്രൻ പൊലീസിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭക്ഷണം, മരുന്ന് എന്നിവയടക്കം മനുഷ്യാവകാശങ്ങൾ ലംഘിച്ചു എന്നും പൊലീസ് മർദിച്ചു എന്നും സുരേന്ദ്രൻ പാരാതിപ്പെട്ടിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സുരേന്ദ്രൻ അടക്കമുള്ളവരെ പൊലീസ് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.