- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം വോട്ടർമാർക്കിടയിൽ വ്യാപകമായിട്ടുള്ള ധ്രൂവീകരണം നടന്നു; പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്താൻ സിപിഎമ്മിനകത്തെ മുസ്ലിം വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്തു; ഒരു തവണത്തെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലല്ല കാര്യങ്ങൾ എന്നും കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എൻഡിഎക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം വോട്ടർമാർക്കിടയിൽ വ്യാപകമായിട്ടുള്ള ധ്രൂവീകരണം നടന്നിട്ടുണ്ടെന്നും പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്താൻ സിപിഐഎമ്മിനകത്തെ മുസ്ലിം വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഒരു തവണത്തെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലല്ല കാര്യങ്ങൾ എന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ സുരേന്ദ്രന്റെ പ്രതികരണം-
എൻഡിഎക്ക് പ്രതീക്ഷിച്ച സീറ്റിൽ വിജയിക്കാൻ കഴിഞ്ഞില്ലായെന്നത് അംഗീകരിക്കുന്നു. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ധ്രൂവീകരണം നടന്നുവെന്നാണ് പ്രാഥമികമായി കാണുന്നത്. പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ശക്തമായി മുന്നോട്ട് പോവുകയെന്നതാണ് നിലപാട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതയോടും അഴിമതിയോടും തുടർന്നും ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിരോധം തീർത്ത് പോരാട്ടം തുടരും. ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുടെ പ്രതിപക്ഷമായി മുന്നോട്ട് പോകും. ആശയപരമായി ഇടത് പാർട്ടികളോടുള്ള വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ച് മുന്നോട്ട് പോകും. നേമത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും മുസ്ലിം വോട്ടർമാർക്കിടയിൽ വ്യാപകമായിട്ടുള്ള ധ്രൂവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. മഞ്ചേശ്വരത്ത് അധിക വോട്ട്് പിടിച്ചിട്ടും 700 വോട്ടിന് പരാജയപ്പെട്ടു. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്താൻ സിപിഐഎമ്മിനകത്തെ മുസ്ലിം വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്തു. പച്ചയായ സത്യമാണ്. എൻഡിഎ വിജയിപ്പിക്കാൻ മതപരമായ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു.തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ അംഗീകരണം. ഇതേ പിണറായി വിജയനാണ് 20 ൽ പത്തൊമ്പത് സീറ്റിലും പരാജയപ്പെട്ടത്. സ്ഥായിയായ വിധി ജനങ്ങൾ നൽകുന്നില്ല. ഒരു തവണത്തെ വിജയ പരാജയത്തിന്റെ അതിസ്ഥാനത്തിലല്ലോ കാര്യങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ