- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗച്ഛേദത്തിന്റെ ക്രെഡിറ്റ് ഇരട്ടച്ചങ്കന് നൽകുന്നത് വിഡ്ഢികൾ; കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യം; പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏർപ്പാടിനിറങ്ങിയതെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം:പീഡിപ്പിക്കാൻ ശ്രമിച്ച കപട സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച് തക്കശിക്ഷ നൽകിയ പെൺകുട്ടി അതിന് മുതിരാതെ പകരം പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന ചോദ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ളസ്വാമി കേസ്സിൽ നിന്ന് ഊരിപ്പോരുമായിരുന്നുവെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തുന്നു. സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്നം ആഘോഷിക്കുന്നതുകാണുമ്പോൾ പരമപുഛമാണ് നാട്ടുകാർക്കുണ്ടാവുക. ആ പെൺകുട്ടി ബ്ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നൽകി ആത്മനിർവൃതി അറിയുന്ന വിഡ്ഢികൾ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്. ജോസഫും തെററയിലും ഏററവും ഒടുവിൽ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടർ
തിരുവനന്തപുരം:പീഡിപ്പിക്കാൻ ശ്രമിച്ച കപട സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച് തക്കശിക്ഷ നൽകിയ പെൺകുട്ടി അതിന് മുതിരാതെ പകരം പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന ചോദ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ളസ്വാമി കേസ്സിൽ നിന്ന് ഊരിപ്പോരുമായിരുന്നുവെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തുന്നു.
സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്നം ആഘോഷിക്കുന്നതുകാണുമ്പോൾ പരമപുഛമാണ് നാട്ടുകാർക്കുണ്ടാവുക. ആ പെൺകുട്ടി ബ്ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നൽകി ആത്മനിർവൃതി അറിയുന്ന വിഡ്ഢികൾ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്.
ജോസഫും തെററയിലും ഏററവും ഒടുവിൽ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടർ സമ്മതിച്ചുതരികയാണോ? പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏർപ്പാടിനിറങ്ങിയതെന്നും അദ്ദേഹം ചോദിക്കുന്നു