- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയിച്ച് വിവാഹം കഴിക്കുന്നവർ എന്തിനാണ് സിറിയയിൽ പോകുന്നത്? ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമം കൊണ്ടുവരും; ശക്തമായ മുസ്ലിം തീവ്രവാദ സാന്നിദ്ധ്യമുള്ള സംസ്ഥാനമാണ് കേരളം; ലീഗ് ഇന്ത്യയെ വിഭജിച്ച പാർട്ടി, അവരുമായി യാതൊരു ചർച്ചയ്ക്കുമില്ല; കടുത്ത ഭാഷയിൽ കെ സുരേന്ദ്രൻ
പാലക്കാട്: ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനം കേരളമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലാണ് തീവ്രവാദ സംഘടനകൾ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തി ആളുകളെ സിറിയയിലേക്ക് അയയ്ക്കുന്നതെന്നം സുരേന്ദ്രൻ ആരോപിച്ചു. പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് ആരും എതിരല്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞ ദമ്പതികൾ എന്തിനാണ് സിറിയയിലേക്ക് പോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെയും സ്ഫോടക വസ്തുക്കൾ പിടിച്ചിരിക്കുകയാണ്. ശക്തമായ മുസ്ലിം തീവ്രവാദ സാന്നിദ്ധ്യമുള്ള സംസ്ഥാനമാണ് കേരളം. ലൗ ജിഹാദ് യാഥാർത്ഥ്യമാണ്. അത് കേരളത്തിലെ ക്രൈസ്തവ സഭകളടക്കം ശക്തമായി പറയുന്ന കാര്യമാണ്. ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമം കൊണ്ടുവരുമെന്നത് ബിജെപി പ്രകടനപത്രികയിലെ ശക്തമായ വാഗ്ദ്ധാനമാണ്. ലീഗ് ഇന്ത്യയെ വിഭജിച്ച പാർട്ടിയാണെന്നും അവരുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വിജയ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയിലെ വാഗ്ഭനം പാലിച്ചെന്ന സർക്കാരിന്റെ അവകാശവാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സംസ്ഥാനത്തെ പ്രശനങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന വാഗ്ദാനം നിറവേറ്റിയില്ല. എടുത്തു പറയത്തക്ക ഒരു സംരംഭകനോ നിക്ഷേപമോ കേരളത്തിൽ വന്നില്ല. നയാ പൈസയുടെ നിക്ഷേപം കൊണ്ടു വന്നില്ല. ഒരു വ്യവസായിയും കേരളത്തെ പരിഗണിക്കുന്നില്ല. ഐടി, സ്മാർട്ട് സിറ്റി ഒരിഞ്ച് മുന്നോട്ട് പോയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വ്യാവസായിക മേഖലയിലെ വളർച്ചയുടെ ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കാർഷിക മേഖലയിൽ വൻ തകർച്ചയാണ് ഉള്ളത്. ഡൽഹിയിലേക്ക് ട്രാക്ടർ ഓടിക്കാൻ ആളെ വിടുന്ന പിണറായി കേരളത്തിൽ സംഭരണവിലയും താങ്ങുവിലയും നൽകുന്നില്ലെന്നും സർക്കാർ നെൽകർഷകരെ ദുരിതത്തിലാക്കിയെന്നും സുരേന്ദ്രൻ വിമർശിച്ചു. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴ ഈ സർക്കാർ ഉണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാളയാർ അമ്മയ്ക്ക് തല മുണ്ഡനം ചെയ്യേണ്ടി വരുന്നത് സർക്കാരിന്റെ സ്ത്രീ സുരക്ഷ എന്ന വാഗ്ദാനം നടപ്പായില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഡിജെഎസിന് അർഹമായ പ്രാതിനിധ്യം നൽകും. മുൻപ് ഘടകകക്ഷികളായിരുന്നവരെ തിരികെ എത്തിക്കാൻ ചർച്ച നടത്തുമെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം, കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് കരട് പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നൽകും. വിശ്വാസത്തെ വോട്ടാക്കിമാറ്റാനുള്ള നിർദേശങ്ങൾക്കാണ് പ്രകടന പത്രികയിൽ ബിജെപി ഊന്നൽ നൽകുന്നത്. യു ഡി എഫ് പ്രഖ്യാപിച്ചത് പോലെ അധികാരത്തിലെത്തിയാൽ ശബരിമലയ്ക്കായി നിയമ നിർമ്മാണം കൊണ്ടുവരുമെന്നതാണ് പത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം.
വിശ്വാസത്തെ വോട്ടാക്കിമാറ്റാനുള്ള നിർദ്ദേശങ്ങൾക്കാണ് പ്രകടന പത്രികയിൽ ബിജെപി ഊന്നൽ നൽകുന്നത്. യുഡിഎഫ് പ്രഖ്യാപിച്ചത് പോലെ അധികാരത്തിലെത്തിയാൽ ശബരിമലയ്ക്കായി നിയമ നിർമ്മാണം കൊണ്ടുവരുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. എന്നാൽ കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഇതുവരെ നിയമ നിർമ്മാണ് നടത്തയില്ലെന്ന ചോദ്യത്തിന് സുപ്രീം കോടതി അന്തിമ വിധി പറയാത്തതാണ് തടസ്സമെന്നാണ് പ്രകടന പത്രിക സമിതികൺവീനർ കെ.എസ് രാധാകൃഷ്ണൻ പറയുന്നത്.
സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ലൗ ജീഹാദ് വിഷയത്തിലും പ്രകടന പത്രികയിൽ നിർദ്ദേശങ്ങളുണ്ട്. യുപി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ ലൗ ജിഹാദ് തടയാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് സമിതി പറയുന്നത്. പി എസ്സി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ചട്ടം കൊണ്ടുവരിക, യൂണിവേഴ്‌സിറ്റി അടക്കം പൊതുമേഖലയിലും സർക്കാർ സ്ഥാപനത്തിലുമെല്ലാം ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കായി ഒറ്റ പരീക്ഷ, കാർഷി ആവശ്യങ്ങൾക്ക് എല്ലാ തരം സഹായവും നൽകുന്ന പിപിപി മാതൃകയിലുള്ള പ്രത്യേക അഥോറിറ്റിഎന്നതടക്കം നിർദ്ദേശങ്ങളും പ്രകടന പത്രികയിൽ ഉണ്ട്. കരട് പത്രിക സമിതി ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
മറുനാടന് മലയാളി ബ്യൂറോ