കണ്ണൂർ: യാതൊരു സുതാര്യതയുമില്ലാതെ പിണറായി സർക്കാർ കെ.റെയിൽ പദ്ധതി നടപ്പാക്കാൻഇറങ്ങിയാൽ സർവ്വ ശക്തിയും ഉപയോഗിച്ച് തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുന്നറിയിപ്പു നൽകി. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. റെയിൽ പദ്ധതി നടപ്പാക്കാൻ വീട് കയറി പ്രചാരണത്തിനിറങ്ങിയാൽ ശബരിമല സമയത്തെ അനുഭവം സി.പിഎമ്മിന് നേരിടേണ്ടി വരുംമെന്നും സിപിഎമ്മിനും സർക്കാറിനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. കെ. റെയിൽ പദ്ധതി പച്ചയായ തട്ടിപ്പാണ് പദ്ധതി നടപ്പിലാക്കുമ്പോൾ 20,000 വീടുകളും ഒരു ലക്ഷം കടകളും പൊളിച്ച് നീക്കും ഹെക്ടർ കണക്കിന് പാടങ്ങൾ നികത്തപ്പെടും.

കുന്നുകളും മലകളും ഇടിച്ച് നിരത്തും,പദ്ധതി രേഖ എന്താണെന്ന് മറച്ച് വെച്ച് യാതൊരു തരത്തിലുള്ള സുതാര്യതയുമില്ലാതെയാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുന്നതെന്നും ഇതിനെ സർച്ച ശക്തിയുമുപയോഗിച്ച് തടയുമെന്നും ബി.ജെ പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

കിറ്റക്‌സ് വിഷയത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ മുഴുവൻ കുറ്റക്കാരാണെന്ന പ്രചാരണത്തോട് യോജിപ്പില്ല. എന്നാൽ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കണക്കാനാവില്ല. വിഷയത്തിൽഗവൺമെന്റ ഗൗരവമായ നടപടി എടുക്കണം. തൊഴിലുടമക്കും തൊഴിലാളികളെ എത്തിക്കുന്ന ഏജന്റ് മാർക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.