- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുരേ നിന്റെ സോപ്പെന്താ സ്ലോ ആണോ? ഒരുകൊല്ലം മുന്നേയുള്ള വാർത്തയാണ് അത്! മുഖ്യമന്ത്രിയെ ട്രോളരുതെന്ന പഴയ വ്യാജ വാർത്ത ഏറ്റുപിടിച്ച് പിണറായിയെ ട്രോളിയ കെ.സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: പഴയ പോസ്റ്റുകൾ വീണ്ടും ഓർമിപ്പിക്കുന്ന ഫേസ്‌ബുക്കിന്റെ സ്വാഭാവം കാരണം പണി കിട്ടിയത് ബിജെപി നേതാവ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയെ ട്രോളരുത് എന്ന പേരിൽ ഒരു വർഷം മുമ്പ് പ്രചരിച്ച ചാനലിന്റെ സ്‌ക്രീൻ ഷോട്ടാണ് സുരേന്ദ്രന് വിനയായത്. മുഖ്യമന്ത്രിയെ ട്രോളരുത് എന്നത് പുതിയ അനുശാസനയാണെന്ന് തെറ്റിദ്ധരിച്ച് സുരേന്ദ്രൻ ട്രോളും ട്രോളും ട്രോളും എന്ന മൂന്നു വാക്കിൽ ഒരു പോസ്റ്റിട്ടു. ഒപ്പം കൊടുത്തത് ശശി കലിംഗയുടെ മുഖം ഫോട്ടോ ഷോപ്പിൽ പിണറായി വിജയനായി രൂപമാറ്റം വരുത്തിയ ചിത്രവും. ഒരു വർഷം മുമ്പാണ് മുഖ്യമന്ത്രിയെ ട്രോളരുത് എന്ന വ്യാജവാർത്ത പ്രചരിച്ചത്. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ചാൽ നടപടിയെടുക്കും എന്ന മട്ടിലായിരുന്നു വാർത്ത. എന്നാൽ ഇത് വ്യാജവാർത്തയാണെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു.ഏതായാലും പഴയ വ്യാജവാർത്തയെ വീണ്ടും ഉയർത്തിക്കാട്ടി ട്രോളിയ സുരേന്ദ്രനെ ട്രോളാനുള്ള തിരക്കാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ.
തിരുവനന്തപുരം: പഴയ പോസ്റ്റുകൾ വീണ്ടും ഓർമിപ്പിക്കുന്ന ഫേസ്‌ബുക്കിന്റെ സ്വാഭാവം കാരണം പണി കിട്ടിയത് ബിജെപി നേതാവ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയെ ട്രോളരുത് എന്ന പേരിൽ ഒരു വർഷം മുമ്പ് പ്രചരിച്ച ചാനലിന്റെ സ്‌ക്രീൻ ഷോട്ടാണ് സുരേന്ദ്രന് വിനയായത്. മുഖ്യമന്ത്രിയെ ട്രോളരുത് എന്നത് പുതിയ അനുശാസനയാണെന്ന് തെറ്റിദ്ധരിച്ച് സുരേന്ദ്രൻ ട്രോളും ട്രോളും ട്രോളും എന്ന മൂന്നു വാക്കിൽ ഒരു പോസ്റ്റിട്ടു. ഒപ്പം കൊടുത്തത് ശശി കലിംഗയുടെ മുഖം ഫോട്ടോ ഷോപ്പിൽ പിണറായി വിജയനായി രൂപമാറ്റം വരുത്തിയ ചിത്രവും.
ഒരു വർഷം മുമ്പാണ് മുഖ്യമന്ത്രിയെ ട്രോളരുത് എന്ന വ്യാജവാർത്ത പ്രചരിച്ചത്. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ചാൽ നടപടിയെടുക്കും എന്ന മട്ടിലായിരുന്നു വാർത്ത. എന്നാൽ ഇത് വ്യാജവാർത്തയാണെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു.ഏതായാലും പഴയ വ്യാജവാർത്തയെ വീണ്ടും ഉയർത്തിക്കാട്ടി ട്രോളിയ സുരേന്ദ്രനെ ട്രോളാനുള്ള തിരക്കാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ.