കൊച്ചി: ശ്രീകൃഷ്ണജയന്തി ദിനത്തിൽ ചട്ടമ്പിസ്വാമി ദിനം മുതൽ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ചുദിവസത്തെ വർഗീയ വിരുദ്ധ ക്യാംപെയ്ന്റെ ബാഗമായി ഘോഷയാത്ര സംഘടിപ്പിക്കുന്ന സിപിഐഎമ്മിനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഫേസ്‌ബുക്ക് വഴിയാണ് സുരേന്ദ്രന്റെ പരിഹാസം.

കണ്ണൂരിൽ 206 കേന്ദ്രങ്ങളിലാണ് സിപിഐഎം ഘോഷയാത്രകൾ നടത്തുന്നത്. ഇതിനെതിരെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്.

രണ്ടുകൊല്ലം മുൻപ് ഗണേശോത്സവം, കഴിഞ്ഞ കൊല്ലം ശ്രീകൃഷ്ണ ജയന്തി അടുത്ത കൊല്ലം മുത്തപ്പൻ വെള്ളാട്ട്, അതിനടുത്ത കൊല്ലം കുട്ടിച്ചാത്തൻ സേവ. 2021ൽ പതിനാറടിയന്തിരം. വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദം, ശാസ്ത്രീയ സോഷ്യലിസം ലെനിന്റെ പാർട്ടി പരിപാടി, ഹോ, ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.