പേരാമ്പ്രാ;സുപ്രീംകോടതിവിധിയെ പരസ്യമായി വെല്ലുവിളിച്ച് കെ സുരേന്ദ്രൻ. ശബരിമലയിൽ യുവതിയെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി അല്ല ഏത് കോടതി വന്നാലും ഹിന്ദുവിന്റെ വിശ്വാസത്തിനുമേൽ കൈകടത്താൻ ആകില്ല. അതിന് ഈ നാട്ടിലെ ഹൈന്ദവ സമൂഹം എന്ത് വിലയും കൊടുത്ത് പോരാടുമെന്നും ബിജെപി നേതാവ്. പേരാമ്പ്രയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്റെ വെല്ലുവിളി. പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പുനഃപരിശോധന ഹർജ്ജി എന്തു തന്നെ ആയാലും അത് അംഗീകരിക്കാൻ ഈ നാട്ടിലെ ഹിന്ദുക്കൾ തയാറാകില്ല. 13ാം തീയതി എന്ത് വരും എന്ന വേവലാതി നമുക്കില്ല. നവോഥാന പാരമ്പര്യങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ശബരിമലയുടെ പേരുപറഞ്ഞാണ് അദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നത്. അതേ ശബരിമല വിഷയത്തിൽ തന്നെയായിരിക്കും അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യവും. പാറപ്പുറത്തെ പിണറായി ആയിരിക്കും ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമുന്ത്രിയെന്നും കെ സുരേന്ദ്രൻ. സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞാൽ താഴെയിട്ടിരിക്കും. അത് പിണറായിയെ കസേരയിൽ നിന്നല്ല അധികരാത്തിൽ നിന്ന് തന്നെയെന്നും സുരേന്ദ്രൻ.

മണ്ഡലക്കാലത്ത് ശബരിമലയെ സംരക്ഷിക്കാനുള്ള കർമ്മ പദ്ധതികൾ ശബരിമല കർമ്മ സമിതിയും സമാന്തരമായി ബിജെപിയും മറ്റു ദേശീയ പ്രസ്ഥാനങ്ങളെല്ലാം ചേർന്ന് നടത്തികൊണ്ടിരിക്കുകയാണ്. എല്ലാ സമരങ്ങൾക്കും നാപജപ യാത്രകൾക്കും അയപ്പ വിശ്വാസങ്ങൾ മുറുകെ പിടിച്ച് മാലയിട്ട് വ്രതമെടുത്ത് അയ്യപ്പനെ സംരക്ഷിക്കാൻ നിങ്ങളുടെ പിന്തുണ വേണമെന്നും സുരേന്ദ്രൻ. പതിനായിരമല്ല ഇരുപതിനയിരം പൊലീസുകാരെ അണിനിരത്തിയാലും ആചാരം ലംഘിച്ച് ശബരിമലയിൽ ഒരു യുവതിയെപ്പോലും കയറാൻ അനുവദിക്കില്ല. അതിന് കഴുത്തിൽ നിന്ന തല അറ്റുപോയാലും ഹൈന്ദവ സമൂഹം ഉറച്ചു തന്നെ നിൽക്കും.

തന്ത്രിയുടെ ബ്രഹ്മചര്യത്തിൽ സംശയം പ്രകടിപ്പിച്ചതുകൊണ്ടാണോ 12 ആക്ടിവിസ്റ്റുകളെ നിങ്ങൾ അവിടേക്ക് കയറ്റിവിട്ടത്. തന്ത്രിയുടെ ബ്രഹ്മചര്യം നോക്കിയവർ എന്തുകൊണ്ട് ബിഷപ്പിന്റേത് നേക്കിയില്ല. 13 തവണയാണ് ഒരു കന്യാസ്ത്രിയെ പീഡിപ്പിച്ചിരിക്കുന്നത്. ശബരിമലയിൽ മാത്രം എന്താണ് നിങ്ങൾക്ക് ലിംഗ നീതി. പതിനായിര കണക്കിന് മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം നമാസ് നടത്താൻ സാധിക്കുന്നില്ല അതിൽ പുരോഗമനം പ്രസംഗിക്കുന്ന നേതാക്കന്മാർക്ക് എന്താണ് നിലപാട്. ഹിന്ദുക്കൾ എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയാണോ എന്നും സുരേന്ദ്രൻ.