- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടോ സദാനന്ദാ, പ്രിൻസേ നീയൊക്കെ പാർട്ടിക്കാരന്മാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണം; സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ; മൈൻഡ് ഇറ്റ്; ഫസൽവധത്തിൽ ഡിവൈഎസ്പിമാർക്കെതിരേ മുന്നറിയിപ്പുമായി കെ. സുരേന്ദ്രൻ
കോഴിക്കോട്: എൻഡിഎഫ് പ്രവർത്തകൻ ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴിയെടുത്ത ഡിവൈഎസ്‌പിമാർക്ക് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ മുന്നറിയിപ്പ്. 'എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരന്മാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴന്മാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇററ്' - ആർഎസ്എസ്സിനുവേണ്ടി താനും സംഘവുമാണ് ഫസലിനെ വധിച്ചതെന്ന പഴയ മൊഴി, പൊലീസ് മർദ്ദിച്ചു പറയിച്ചതാണെന്ന സുബീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇങ്ങനെയാണ് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇന്നലെയാണ് ആർഎസ്എസിനു ഫസൽ വധത്തിൽ പങ്കുണ്ടെന്ന സുബീഷിന്റെ മൊഴിയുടെ വീഡിയോ പകർപ്പു പറത്തുവന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സ്വതന്ത്രരാക്കണമെന്നും സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു തുടങ്ങി. എന്നാൽ മർദിച്ചാണ് ഇത്തരമൊരു മൊഴി പൊലീസ് രേഖപ്പെടുത്തിയതെന്നാണ്
കോഴിക്കോട്: എൻഡിഎഫ് പ്രവർത്തകൻ ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴിയെടുത്ത ഡിവൈഎസ്‌പിമാർക്ക് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ മുന്നറിയിപ്പ്.
'എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരന്മാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴന്മാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇററ്' - ആർഎസ്എസ്സിനുവേണ്ടി താനും സംഘവുമാണ് ഫസലിനെ വധിച്ചതെന്ന പഴയ മൊഴി, പൊലീസ് മർദ്ദിച്ചു പറയിച്ചതാണെന്ന സുബീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇങ്ങനെയാണ് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
ഇന്നലെയാണ് ആർഎസ്എസിനു ഫസൽ വധത്തിൽ പങ്കുണ്ടെന്ന സുബീഷിന്റെ മൊഴിയുടെ വീഡിയോ പകർപ്പു പറത്തുവന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സ്വതന്ത്രരാക്കണമെന്നും സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു തുടങ്ങി. എന്നാൽ മർദിച്ചാണ് ഇത്തരമൊരു മൊഴി പൊലീസ് രേഖപ്പെടുത്തിയതെന്നാണ് സുബീഷ് ഇന്നു വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്റെ ഫേസ്‌ബുക് കുറിപ്പ് ഉണ്ടായിരിക്കുന്നത്.
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താൻ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതിൽ അദ്ഭുതമില്ല. എന്നാൽ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ? എന്താണ് അവർക്ക് ഈ കേസ്സിലുള്ള താൽപ്പര്യം? അവരെ ഫസൽ കേസ്സ് പുനരന്വേഷിക്കാൻ പിണറായി സർക്കാർ ഏൽപ്പിച്ചിട്ടുണ്ടോ?
പ്രസക്തമായ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസ്സിൽ ചോദ്യം ചെയ്യുന്നതിനിടയിൽ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കിൽ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സിൽ കോടതിയിൽ കൊടുക്കുന്ന പതിവ് ഇന്ത്യയിൽ വേറെ ഏതെങ്കിലും കേസ്സിൽ ഉണ്ടായിട്ടുണ്ടോ?
അങ്ങനെയെങ്കിൽ ചന്ദ്രശേഖരൻ കേസ്സ് അന്വേഷിക്കുന്നതിനിടയിൽ ടി. കെ രജീഷ് നൽകിയ മൊഴി എവിടെപ്പോയി? താനാണ് കെ. ടി. ജയകൃഷ്ണൻ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നൽകിയതെവിടെ? അപ്പോൾ കാര്യം വളരെ വ്യക്തം.
സി. പി. എം കാരായ ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സർവീസ് ചട്ടങ്ങൾക്കു നിരക്കുന്നതാണോ? ഇവർ ആരുടെ ഇംഗിതമാണ് കണ്ണൂരിൽ നടപ്പാക്കുന്നത്? ഇവർ ചെയ്തത് കുററമല്ലേ? ഇവർക്കെതിരെ നടപടി ആവശ്യമില്ലേ?
എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരന്മാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴന്മാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇററ്.