- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജലീലിനെ ചോദ്യം ചെയ്ത ഇ ഡി പത്തരമാറ്റ് തങ്കം; രാഹുൽജിയെ ചോദ്യം ചെയ്ത ഇ ഡി തനി ചപ്പിളിയായ പിച്ചള; ഇതെന്തു നീതി ഇതെന്തു ന്യായം, പറയട കോൺഗ്രസേ, മൊഴിയട മൊഴിയട മുസ്ലിം ലീഗേ': പരിഹാസവുമായി കെ ടി ജലീൽ
മലപ്പുറം: രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിന്റെ പേരിൽ കോൺഗ്രസ് ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിൽ, യുഡിഎഫിനെതിരെ വിമർശനവുമായി കെ ടി ജലീൽ. ഇ ഡി അന്വേഷണത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോൺഗ്രസിന് രണ്ട് നയമാണെന്ന് കെ ടി ജലീൽ പരിഹസിച്ചു. കോൺഗ്രസ് പ്രതിഷേധത്തേത്തുടർന്ന് സംഘർഷമുണ്ടായെന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് ഫേസ്‌ബുക്കിലൂടെയാണ് കെ ടി ജലീലിന്റെ പ്രതികരണം.
'ജലീലിനെ ചോദ്യം ചെയ്ത ഇ ഡി പത്തരമാറ്റ് തങ്കം. രാഹുൽജിയെ ചോദ്യം ചെയ്ത ഇ ഡി തനി ചപ്പിളിയായ പിച്ചള. ഇതെന്തു നീതി ഇതെന്തു ന്യായം, പറയട കോൺഗ്രസേ. മൊഴിയട മൊഴിയട മുസ്ലിം ലീഗേ,' ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.എഐസിസി ആസ്ഥാനത്ത് കടന്നുകയറി ഡൽഹി പൊലീസ് കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്തത് ദേശീയ തലത്തിൽ ചർച്ചയായിരിക്കുകയാണ്. എഐസിസി ആസ്ഥാനത്ത് കയറിയ പൊലീസ് വനിത നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, നാളെ രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഡൽഹിയിലെ എഐസിസി ഓഫീസിൽ പൊലീസ് കയറി അതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. എല്ലാ പാർട്ടി എംപിമാരോടും ഉടൻ ഡൽഹിയിൽ എത്താൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകി. നാളെ സംസ്ഥാന രാജ്ഭവനുകൾ ഉപരോധിക്കുന്നതിന് പുറമേ വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇഡി നടപടിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഡി ഓഫിസിനു മുന്നിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എത്തിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇഡി ഓഫിസിനു മുന്നിൽ പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു.
സർക്കാരിന്റെ ഉത്തരവനുസരിച്ചുള്ള പൊലീസ് ഗുണ്ടായിസമാണ് നടക്കുന്നതെന്ന് രൺദീപ് സിങ് സുർജേവാല പറഞ്ഞു. എഐസിസി ഓഫീസിനകത്ത് അതിക്രമിച്ചു കയറി പാർട്ടി പ്രവർത്തകരെ തല്ലിച്ചതച്ചു. ഡൽഹി പൊലീസിന്റെ നടപടി അതിരുകടന്ന ഗുണ്ടായിസമാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും, ശക്തമായി തിരിച്ചടിക്കുമെന്നും സുർജേവാല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ