- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിടെ ജലപീരങ്കി ചീറ്റുന്നു.. ഇവിടെ ചോറൂണ്....! രാജിക്കായി മുറവിളി കൂട്ടി തെരുവിൽ ജലപീരങ്കികൾ ചീറ്റുമ്പോൾ കെ ടി ജലീലിന്റെ വീട്ടിൽ ചോറൂൺ ചടങ്ങ്; അയൽപക്കത്തെ രഞ്ജിത് - ഷിബില ദമ്പതികളുടെ മകന്റെ ചോറൂണ് ചടങ്ങു നടത്തിയത് മന്ത്രി; കത്തിച്ചുവെച്ച നിലവിളക്കിന് മുന്നിലിരുന്ന് കുഞ്ഞിനെ മടിയിലിരുത്തി ചോറു വായിൽ വെച്ചു നൽകി ജലീൽ; ആദം ഗുവേര എന്നു പേരുമിട്ടു; മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങെന്ന് വീട്ടുകാർ; ചോദ്യം ചെയ്യൽ കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴും ഒന്നു മിണ്ടാതെ കെ ടി ജലീൽ
മലപ്പുറം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭങ്ങളാണ് തെരുവിൽ അരങ്ങേറുന്നത്. ഇന്നലെ ഉച്ചക്ക് എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷം പോയ മന്ത്രിയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. വളാഞ്ചേരി കാവുംപുറത്തെ വീട്ടിലെത്തിയ മന്ത്രി ഇന്ന് പുറമേ പ്രക്ഷോഭം കത്തിക്കാളുമ്പോഴും കൂളായിരുന്നു. പ്രതിഷേധം കത്തവെ മന്ത്രിയുടെ വീട്ടിൽ ഇന്നൊരു ചോറൂൺ ചടങ്ങും നടന്നു. മന്ത്രിയുടെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. കത്തിച്ചു വെച്ച നിലവിളക്കിന് മുമ്പിൽ ഇരുന്ന് കുഞ്ഞിനെ മടിയിൽ ഇരി ജലീൽ തന്നെയാണ് ചോറൂൺ കർമ്മം നടത്തിയത്.
നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരമാണ് കാവുംപുറം സ്വദേശി രഞ്ജിത് -ഷിബില ദമ്പതികളുടെ മകന്റെ ചോറൂൺ ചടങ്ങായിരുന്ു നടന്നത്. കിഞ്ഞ് മന്ത്രി പേരും ഇട്ടു നൽകി. കുട്ടിക്ക് ആദം ഗുവേരയെന്ന പേര് തെരഞ്ഞെടുത്തത് മന്ത്രി കെടി ജലീലാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു. സജീവ സിപിഎം പ്രവർത്തകനാണ് രഞ്ജിത്ത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ മന്ത്രി എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് ചോറൂണ് നടത്തിയത്.
പിതൃതുല്യനായി കാണുന്ന വ്യക്തി കൂടിയാണ് മന്ത്രി കെ ടി ജലീലെന്നും ചടങ്ങിന് ശേഷം രഞ്ജിത് പറഞ്ഞു. മുമ്പ് നടത്താൻ തീരുമാനിച്ച ചടങ്ങായിരുന്നു ഇത്. മന്ത്രിയുടെ തിരക്ക് കാരണം നീണ്ട പോയതായിരുന്നു പിന്നീട് ഇന്ന് മന്ത്രിയുടെ വീട്ടിൽ വെച്ചുതന്നെ നടത്തുകയായിരുന്നു വെന്ന് രഞ്ജിത്ത് പറഞ്ഞു. നേരത്തെ രഞ്ജിതിന്റെ വീട്ടിൽവെച്ചു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മന്ത്രി ജയരാജൻ അടക്കം കോവിഡ് സ്ഥിരീകരിച്ചതിനാൽ കൂടുതൽ ശ്രദ്ധപുലർത്തുന്നതിന്റെ ഭാഗമായി പുറത്തേക്കുപോരുന്നതിന്റെ ബുദ്ധിമുട്ട് അറിയിച്ചതിനാലാണ് മന്ത്രി വീട്ടിൽവെച്ച് തന്നെ ചടങ്ങ് നടത്തിയതെന്നും രഞ്ജിത് പറഞ്ഞു.
ഏതാനും സുഹൃത്തുക്കൾ രാവിലെ വീട്ടിൽ മന്ത്രിക്കു പിന്തുണ അറിയിച്ചെത്തി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും മന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടന്നു. വസതിക്കു സമീപം വലിയ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അതിവിടെ ചോദ്യം ചെയ്യലിൽ മന്ത്രിയോട് സ്വത്ത് വിവരങ്ങൾ അടക്കം എൻഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നു. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷുമായി കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിൽ അടുത്ത പരിചയം ഉണ്ടെന്ന് മന്ത്രി സമ്മതിച്ചു. വഖഫ് മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി മികച്ച ബന്ധമുണ്ടായിരുന്നുവെന്നും മന്ത്രി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
അതിനിടെ അരൂരിലെ വ്യവസായിയുടെ വീട്ടിൽ നിർത്തിയിട്ട മന്ത്രിയുടെ ഔദ്യോഗിക വാഹനം കൊച്ചിയിലേക്ക് പുറപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ കൂട്ടാനായാണ് വാഹനം കൊച്ചിക്ക് പോയത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ.ടി ജലീൽ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ രാവിലെ പുറത്തുവന്നിരുന്നു. അരൂരിലെ വ്യവസായിയുടെ ഈ വാഹനം നമ്പർ പ്ലേറ്റ് മറച്ച നിലയിലാണ് വീട്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്.
ഇന്നലെ ചോദ്യം ചെയ്യലിന് വിധേയനാകാനെത്തിയ മന്ത്രി കെ.ടി ജലീൽ അരൂരിലെ സുഹൃത്തായ എം.എസ് അനസിന്റെ വീട്ടിലെത്തി ഔദ്യോഗിക വാഹനം അവിടെയിട്ട ശേഷം അനസിന്റെ വാഹനത്തിലാണ് എൻഫോഴ്‌മെന്റ് ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ജലീലിനെ മടക്കി വിളിക്കാൻ വാഹനം തിരികെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സത്യം വിജയിക്കുമെന്ന് മന്ത്രി പറയുമ്പോഴും ഈ വാഹനം സുഹൃത്തായ അനസിന്റെ വീട്ടിൽ നമ്പർ പ്ലേറ്റ് മറച്ച നിലയിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. സ്വന്തം വീട്ടിൽ വാഹനം നമ്പർ പ്ലേറ്റ് മറച്ച് പാർക്ക് ചെയ്തതിനെക്കുറിച്ച് പ്രതികരണമാരായാൻ ശ്രമിച്ചെങ്കിലും അനസ് പ്രതികരിച്ചിട്ടില്ല. അതേസമയം മറുപടികളിൽ കൂടുതൽ വ്യക്തത വേണ്ടതിനാൽ മന്ത്രി കെ.ടി. ജലീലിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. മാർച്ച് നാലിന് യുഎഇ കോൺസൽ ജനറലിന്റെ പേരിൽ മതഗ്രന്ഥങ്ങൾ എന്ന് രേഖപ്പെടുത്തി എത്തിയ നയതന്ത്ര പാഴ്‌സൽ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും.
ഈ പാഴ്‌സലിൽ സ്വർണം കടത്തിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. 250 പാക്കറ്റുകളിലായി 4472 കിലോ ബാഗേജ് ആണ് എത്തിയത്. ഇതിൽ 32 പാക്കറ്റുകളാണ് സി ആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോയത്. ഇത് മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിലുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പരിശോധന നടത്തും. സ്വർണക്കടത്ത് കേസിൽ പിടിയിലായവരുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളത് എന്നാണ് മന്ത്രി അന്വേഷണ സംഘത്തോട് വിശദീകരിച്ചത്. മന്ത്രി ജലീലിന്റെ സുഹൃത്തും വ്യവസായിയുമായി എം.എസ് അനസിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. അരൂർ ക്ഷേത്രം ജങ്ഷനിൽ നിന്ന് തുടങ്ങിയ മാർച്ച് അനസിന്റെ വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകർ കെ.ടി.ജലീലിന്റെ കോലം കത്തിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.