- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ കെ.ടി ജലീലിന്റെ മന്ത്രിസ്ഥാനം ത്രിശങ്കുവിൽ; ശബരിമല വിഷയത്തിൽ കുടുങ്ങിയ സിപിഎം നിലപാട് വൈകിക്കുന്നു; രാജി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ആരോപണ വിധേയനായ ഒരാൾ മന്ത്രിസ്ഥാനത്തു തുടരുന്നത് ദോഷം ചെയ്യുമെന്ന് നേതാക്കൾ; മന്ത്രിസഭാ നടപടിക്രമങ്ങളുടെ മിനുട്‌സ് ചോർന്നതിലും അന്വേഷണം; പകരക്കാരായി ഉയരുന്നത് പിടിഎ റഹീമിന്റെയും വി.അബ്ദുറഹിമാൻയും പേരുകൾ; നിർണായകമാവുക മുഖ്യമന്ത്രിയുടെ നിലപാട്
മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന്റെ സ്ഥിതി ത്രിശങ്കുവിൽ. ബന്ധുവിനെ മൈനോറിറ്റി ഫിനാൻസ് കോർപ്പറേഷൻ മാനേജറായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ കാര്യങ്ങൾ വ്യക്തമാക്കാൻ സിപിഎം ജലീലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ആരോപണ വിധേയനായ ഒരാൾ മന്ത്രിസ്ഥാനത്തു തുടരുന്നത് പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് പൊതുവിൽ ഉള്ളത്. സിപിഎമ്മിൽ നിന്നുള്ള സമ്മർദം തുടരുകയാണെങ്കിൽ മന്ത്രി ജലീലിന്റെ രാജിക്കു കളമൊരുങ്ങുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് നിർണ്ണായകം.നിലവിൽ ശബരിമല വിഷയത്തിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രി ഇതിൽ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ അടുത്ത കാബിനറ്റിൽ ഇതുസംബന്ധിച്ച് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വിവാദത്തിൽ കാനം രാജേന്ദ്രനും അതൃപ്തിരേഖപ്പെടുത്തിയിട്ടുണ്ട്. യൂത്ത് ലീഗ് മന്ത്രിയുടെ രാജി ആവശ്യ
മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന്റെ സ്ഥിതി ത്രിശങ്കുവിൽ. ബന്ധുവിനെ മൈനോറിറ്റി ഫിനാൻസ് കോർപ്പറേഷൻ മാനേജറായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ കാര്യങ്ങൾ വ്യക്തമാക്കാൻ സിപിഎം ജലീലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ആരോപണ വിധേയനായ ഒരാൾ മന്ത്രിസ്ഥാനത്തു തുടരുന്നത് പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് പൊതുവിൽ ഉള്ളത്. സിപിഎമ്മിൽ നിന്നുള്ള സമ്മർദം തുടരുകയാണെങ്കിൽ മന്ത്രി ജലീലിന്റെ രാജിക്കു കളമൊരുങ്ങുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് നിർണ്ണായകം.നിലവിൽ ശബരിമല വിഷയത്തിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രി ഇതിൽ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ അടുത്ത കാബിനറ്റിൽ ഇതുസംബന്ധിച്ച് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വിവാദത്തിൽ കാനം രാജേന്ദ്രനും അതൃപ്തിരേഖപ്പെടുത്തിയിട്ടുണ്ട്.
യൂത്ത് ലീഗ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം ശക്തമാക്കിയതിനു പിന്നാലെ യു.ഡി.എഫും ജലീലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ.കൂടാതെ അതീവ രഹസ്യമായ മന്ത്രിസഭാ നടപടിക്രമങ്ങളുടെ മിനുട്‌സ് ചോർന്നത് സംബന്ധിച്ചും സിപിഎമ്മിനുള്ളിൽ ചർച്ച ചൂടുപിടിച്ചിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം പോലും ലഭ്യമാകാത്ത മന്ത്രിസഭാ നടപടിക്രമങ്ങളുടെ മിനുട്‌സ് ചോർന്നത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് സിപിഎം നേതാക്കളും മന്ത്രി കെടി ജലീലും മുഖ്യമന്ത്രിയോടു ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. സിപിഎമ്മിൽ നിന്നുതന്നെയുള്ള ഒരു എംഎൽഎ മുഖേനയാണ് മിനുട്‌സ് ചോർത്തിയതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ട മന്ത്രിസഭാ നടപടിക്രമങ്ങളടങ്ങിയ മിനുട്‌സിന്റെ പകർപ്പ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഇന്നലെ വാർത്താ സമ്മേളനത്തിൽ കെ.ടി ജലീലിനെതിരെ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. ഇതോടെ ജലീൽ തീർത്തും പ്രതിരോധത്തിലായി. മുസ്ലിംസമുദായത്തിനിടയിൽ കെ.ടി ജലീലിലൂടെ സിപിഎം വലിയ മുന്നേറ്റമായിരുന്നു ഉണ്ടാക്കിയത്. 2006ൽ കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ചതോടെ സിപിഎമ്മിനുള്ളിൽ സ്വന്തന്ത്രനെന്ന പദവിയിൽ നിന്നുകൊണ്ടു തന്നെ ജലീലിന് സ്വീകാര്യതയുണ്ടാക്കാൻ സാധിച്ചു. വീണ്ടും സിപിഎം സ്വതന്ത്രനായി ജലീൽ വിജയങ്ങൾ കീഴടക്കിയതോടെ മുൻ യൂത്ത് ലീഗ് നേതാവായ കെ.ടി ജലീൽ ഒടുവിൽ സിപിഎം മന്ത്രി സഭയിലെ അംഗവുമായി. പിണറായിയുടെയും കോടിയേരിയുടെയും വിശ്വസ്തനായ കെ.ടി ജലീലിനെ ന്യൂനപക്ഷങ്ങളുടെ ജിഹ്വയായാണ് സിപിഎം കണ്ടത്. എന്നാൽ മറുപടി പറയാനാകാതെ പ്രതിരോധത്തിലായ ഈ സാഹചര്യത്തിൽ രാജിയെല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് നേതാക്കൾ അറിയിച്ചതായാണ് വിവരം.
വിവാദമാകും മുമ്പേ ഫേസ്‌ബുക്കിൽ വിശദീകരണം നൽകിയെന്നതായിരുന്നു ജലീലിനെ ഏറെ വെട്ടിലാക്കിയത്. ഏഴു പേർ അപേക്ഷിച്ചതിൽ മൂന്ന് പേർ മാത്രമായിരുന്നു അഭിമുഖത്തിൽ പങ്കെടുത്തത്. എന്നാൽ ഈ മൂന്ന് പേർക്കും യോഗ്യതയില്ലെന്നു പറഞ്ഞാണ് മന്ത്രി ജലീലിന്റെ മൂത്താപ്പയുടെ മകന്റെ മകനെ വിളിച്ചു വരുത്തി എം.ഡി സ്ഥാനത്തിരുത്തിയത്. ഇക്കാര്യം ഫേസ്‌ബുക്ക് കുറിപ്പിലും ജലീൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റു മൂന്ന് പേർക്ക് ബന്ധുവിനേക്കാൾ യോഗ്യതയുണ്ടെന്നും അതു പുറത്തു വിടാൻ തയ്യാറുണ്ടോയെന്നും പി.കെ ഫിറോസ് ഇന്നലെ വെല്ലുവിളി നടത്തിയിരുന്നു. എന്നാൽ മൂന്നുപേർക്കും യോഗ്യതയില്ലെന്ന നിലപാടാണ് ജലീൽ ആവർത്തിച്ചത്. തന്റെ കൈകൾ ശുദ്ധമാണെന്നും ലീഗ് നേതാക്കളുടെയടക്കം കിട്ടാക്കടം പിടിച്ചതാണ് പ്രശ്നമായതെന്നുമാണ് പറയുന്നത്.
രാജി വെയ്ക്കാൻ ജലീൽ സന്നദ്ധമാകുന്നതോടെ മറ്റൊരു സ്വതന്ത്രനെയോ അല്ലെങ്കിൽ ജില്ലയിൽ നിന്നുള്ള മുതിർന്ന പാർട്ടി എംഎൽഎയെയോ പരിഗണാക്കാനാണ് ധാരണ. സ്വതന്ത്രരെ പരിഗണിക്കുകയാണെങ്കിൽ ലീഗ് കോട്ട കീഴടക്കിയ വി അബ്ദുറഹിമാൻ, കോഴിക്കോട് കുന്ദമംഗലം എംഎൽഎ പിടിഎ റഹീം, പി.വി അൻവർ എന്നിവർക്കാണ് സാധ്യത. എന്നാൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് മന്ത്രി പദവി നൽകാനും പാർട്ടിയിൽ ആലോചനയുണ്ട്. മന്ത്രിസഭാ രൂപീകരണ സമയത്ത് ശ്രീരാമകൃഷ്ണനായിരുന്നു ജില്ലയിൽ നിന്ന് മന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ടായിരുന്നത്. എന്നാൽ മൂന്നാം തവണ സ്വതന്ത്രനായി വിജയിച്ച ജലീലിനെ പരിഗണിക്കൽ പാർട്ടിക്ക് അനിവാര്യമായതുകൊണ്ട് ശ്രീരാമകൃഷ്ണന് സ്പീക്കർ പദവി നൽകുകയായിരുന്നു. ശ്രീരാമകൃഷ്ണനെ തഴഞ്ഞ് സ്വതന്ത്രന് മന്ത്രി സ്ഥാനം നൽകിയതിൽ പാർട്ടിക്കുള്ളിൽ മുമ്പ് അമർഷമുണ്ടായിരുന്നു. ജലീൽ രാജിവെക്കുന്നതോടെ ശ്രീരാമകൃഷ്ണന് മന്ത്രി പദവി നൽകാനും സാധ്യതയുണ്ട്. എങ്കിൽ പിടിഎ റഹീമിന് സ്പീക്കർ പദവിയും നൽകിയേക്കും.