- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ വീട്ടിലേക്ക് ഇ.ഡിയടക്കമുള്ള എല്ലാ അന്വേഷണ ഏജൻസികൾക്കും സുസ്വാഗതം; അവർ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ: മന്ത്രി കെ ടി ജലീൽ
മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള എല്ലാ അന്വേഷണ ഏജൻസികൾക്കും തന്റെ വീട്ടിൽ പരിശോധന നടത്തുന്നതിന് സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി കെ.ടി.ജലീൽ. സ്വർണ്ണക്കടത്തു വിവാദത്തിൽ പെട്ട സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ കെ ടി ജലീലിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി.നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. 'എനിക്ക് എന്റെ കാര്യമാണ് പറയാനാകുക. ഇ.ഡി.എന്റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജൻസികൾക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം. അവർ വരട്ടെ, അവർ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ'ജലീൽ പറഞ്ഞു.
അതേ സമയം ഇ.ഡിയുടെ ഇടപെടൽ നിയമവിരുദ്ധമാണെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ ഡയക്ടറേറ്റ് നേരത്തെ കെ.ടി.ജലീലിനെ ചോദ്യം ചെയ്തിരുന്നു.