- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയറ്റർ പീഡന കേസ് പ്രതിയെ സഹായിക്കാൻ പോയിട്ട് ചിന്തിക്കുക പോലും ചെയ്തിട്ടില്ല... എനിക്കതിന് കഴിയില്ല.... കാരണം രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാൻ; പീഡകനെ മലപ്പുറത്തെ മന്ത്രി സഹായിച്ചെന്ന 'ജയ് ഹിന്ദ്' ചാനൽ ആരോപണത്തെ തള്ളി കെ ടി ജലീൽ
തിരുവനന്തപുരം: തീയറ്റർ പീഡന കേസ് പ്രതിയെ സംരക്ഷിക്കാൻ മലപ്പുറത്തു നിന്നുള്ള മന്ത്രി സഹായിച്ചെന്ന ആരോപണം നിഷേധിച്ച് കെ ടി ജലീൽ. ജലീലിന്റെ മണ്ഡലം ഉൾപ്പെട്ട എടപ്പാളിലെ ശാരദ തീയറ്ററിൽ വച്ചാണ് പീഡനം നടന്നതെന്ന ആരോപണവുമായി കോൺഗ്രസ് ചനൽ ജയ് ഹിന്ദ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ജലീൽ രംഗത്തെത്തിയത്. എടപ്പാൾ സംഭവത്തെ അപലപിച്ചു കൊണ്ടാണ് ആദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആരോപണങ്ങളെ നിഷേധിച്ചത്. എന്റെ പേരു പറയാതെ എന്നാൽ ഞാനാണെന്ന് കേൾക്കുന്നവർക്കും കാണുന്നവർക്കും വായിക്കുന്നവർക്കും സംശയിക്കാൻ ഇടവരുത്തും വിധം വാർത്ത നൽകുന്നത് സാമാന്യ മാധ്യമധർമ്മത്തിന് നിരക്കുന്നതല്ലെന്ന് ജലീൽ പറഞ്ഞു. ആ വാർത്തയിൽ സത്യത്തിന്റെ ഒരംശമുണ്ടെങ്കിൽ പൊതുപ്രവർത്തനം ഈ നിമിഷം ഞാൻ നിർത്തും. 'ജയ് ഹിന്ദ്' ചാനലിനെ ആയിരം വട്ടം ഞാൻ വെല്ലുവിളിക്കുന്നു. തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങൾ കൊണ്ട് വരൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു. എടപ്പാൾ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാൻ ശ്രമിക്കുക പോയിട്ട് അങ്ങ
തിരുവനന്തപുരം: തീയറ്റർ പീഡന കേസ് പ്രതിയെ സംരക്ഷിക്കാൻ മലപ്പുറത്തു നിന്നുള്ള മന്ത്രി സഹായിച്ചെന്ന ആരോപണം നിഷേധിച്ച് കെ ടി ജലീൽ. ജലീലിന്റെ മണ്ഡലം ഉൾപ്പെട്ട എടപ്പാളിലെ ശാരദ തീയറ്ററിൽ വച്ചാണ് പീഡനം നടന്നതെന്ന ആരോപണവുമായി കോൺഗ്രസ് ചനൽ ജയ് ഹിന്ദ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ജലീൽ രംഗത്തെത്തിയത്. എടപ്പാൾ സംഭവത്തെ അപലപിച്ചു കൊണ്ടാണ് ആദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആരോപണങ്ങളെ നിഷേധിച്ചത്.
എന്റെ പേരു പറയാതെ എന്നാൽ ഞാനാണെന്ന് കേൾക്കുന്നവർക്കും കാണുന്നവർക്കും വായിക്കുന്നവർക്കും സംശയിക്കാൻ ഇടവരുത്തും വിധം വാർത്ത നൽകുന്നത് സാമാന്യ മാധ്യമധർമ്മത്തിന് നിരക്കുന്നതല്ലെന്ന് ജലീൽ പറഞ്ഞു. ആ വാർത്തയിൽ സത്യത്തിന്റെ ഒരംശമുണ്ടെങ്കിൽ പൊതുപ്രവർത്തനം ഈ നിമിഷം ഞാൻ നിർത്തും. 'ജയ് ഹിന്ദ്' ചാനലിനെ ആയിരം വട്ടം ഞാൻ വെല്ലുവിളിക്കുന്നു. തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങൾ കൊണ്ട് വരൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു.
എടപ്പാൾ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാൻ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല .... എനിക്കതിന് കഴിയില്ല .... കാരണം രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് താനെന്നും ജലീൽ പറഞ്ഞു.
കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
എന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന എടപ്പാളിലെ ഒരു തിയ്യേറ്ററിൽവെച്ച് പത്ത് വയസ്സായ ബാലിക കുബേരനായ ഒരു നരാധമനാൽ ലൈംഗിക അതിക്രമത്തിന് വിധേയമായ അത്യന്തം ഹീനമായ സംഭവം നമ്മുടെ നാട്ടിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിനുണ്ടാക്കുന്ന ഞെട്ടൽ വിവരണാതീതമാണ് . പൊലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ് . അത്‌കൊണ്ടാണ് ചങ്ങരംകുളം എസ്‌ഐ യെ സസ്‌പെന്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ മറ്റു നിയമ നടപടികൾ കൈകൊള്ളുന്നതും.
DYSP ക്ക് എസ്‌ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേക്ഷിക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ . സർക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോൺഗ്രസ്സ് ചാനൽ തെറ്റിദ്ധാരണാജനകമായ വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് നൽകുന്നത് . മലപ്പുറത്ത് നിന്നുള്ള ഒരുമന്ത്രി പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്ന രീതിയിൽ 'ജയ്ഹിന്ദ്' ചാനലാണ് ഫ്‌ളാഷ് ന്യൂസ് സംപ്രേഷണം ചെയ്തത് .
എന്റെ പേരു പറയാതെ എന്നാൽ ഞാനാണെന്ന് കേൾക്കുന്നവർക്കും കാണുന്നവർക്കും വായിക്കുന്നവർക്കും സംശയിക്കാൻ ഇടവരുത്തും വിധം വാർത്ത നൽകുന്നത് സാമാന്യ മാധ്യമധർമ്മത്തിന് നിരക്കുന്നതല്ല . ആ വാർത്തയിൽ സത്യത്തിന്റെ ഒരംശമുണ്ടെങ്കിൽ പൊതുപ്രവർത്തനം ഈ നിമിഷം ഞാൻ നിർത്തും . 'ജയ് ഹിന്ദ് ' ചാനലിനെ ആയിരം വട്ടം ഞാൻ വെല്ലുവിളിക്കുന്നു. തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങൾ കൊണ്ട് വരൂ .
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ തോൽപിച്ച 'ഈർഷ്യ' തീർക്കേണ്ടത് കള്ളക്കഥകൾ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല . നേർക്കുനേർ പോരാടിയാണ് . ദൈവം സാക്ഷി , വേദഗ്രന്ഥങ്ങൾ സാക്ഷി ... എടപ്പാൾ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാൻ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല .... എനിക്കതിന് കഴിയില്ല .... കാരണം രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാൻ . സത്യമേവ ജയതേ ......