നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോട് എം കെ മുനീറിന്റെ ചോദ്യം; വായടപ്പിക്കുന്ന വിധത്തിൽ ചരിത്രം ചൂണ്ടി മറുപടി നൽകി മന്ത്രി കെടി ജലീലും; എം കെ മുനീർ വടി കൊടുത്ത് അടി വാങ്ങിയ വീഡിയോ സൈബർ ലോകത്ത് വൈറൽ
തിരുവനന്തപുരം: കേരള നിയമസഭയിൽ ചോദ്യോത്തര വേളയിൽ അടുത്തിടെ ഉപമകളുടെ അതിപ്രസരം തന്നെയാണ്. ഇപ്പോൾ നടക്കുന്ന സമ്മേളന കാലത്ത് എംഎൽഎമാർ കൊണ്ടും കൊടുത്തും വളരുന്നത് ഉപമകളുടെ അകമ്പടിയോടെയാണ്. എന്നാൽ, ഈ ഉപമകൾ പലപ്പോഴും സ്ത്രീകളെ ചുറ്റിപ്പറ്റിയായിരുന്നു. ഓരോ വകുപ്പിനെ കുറിച്ച് പറയുമ്പോൾ പോലും അത് ഭാര്യമാരാണെന്നും മന്ത്രിമാരെ അതു കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ ഭർത്താക്കന്മാരാക്കിയാണ് പലപ്പോഴും ചർച്ച നടക്കുന്നത്. എന്തായാലും കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചർച്ചയിൽ എം കെ മുനീറിന്റെ ഉപമയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി നൽകി മന്ത്രി കെ ടി ജലീൽ വായടപ്പിച്ചു. ഈ ചർച്ചയിലും ഉപമകൾ നിറഞ്ഞിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിച്ചായാണ് ഭരിച്ചിരുന്നത്. ഇപ്പോൾ അത് പൂർണ്ണമായും ഏകോപിപ്പിച്ചാണ് കെ ടി ജലീൽ ഭരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുനീർ വിമർശനം ഉന്നയിച്ചത്. നാലു ഭാര്യമാരെ ഒരുമിച്ച് കൊണ്ടുപോകുന്ന ബുദ്ധിമുട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുമിച്ച് കൊണ്ടുപോകുമ്പോൾ എന്നു പറഞ്ഞാണ് എം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരള നിയമസഭയിൽ ചോദ്യോത്തര വേളയിൽ അടുത്തിടെ ഉപമകളുടെ അതിപ്രസരം തന്നെയാണ്. ഇപ്പോൾ നടക്കുന്ന സമ്മേളന കാലത്ത് എംഎൽഎമാർ കൊണ്ടും കൊടുത്തും വളരുന്നത് ഉപമകളുടെ അകമ്പടിയോടെയാണ്. എന്നാൽ, ഈ ഉപമകൾ പലപ്പോഴും സ്ത്രീകളെ ചുറ്റിപ്പറ്റിയായിരുന്നു. ഓരോ വകുപ്പിനെ കുറിച്ച് പറയുമ്പോൾ പോലും അത് ഭാര്യമാരാണെന്നും മന്ത്രിമാരെ അതു കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ ഭർത്താക്കന്മാരാക്കിയാണ് പലപ്പോഴും ചർച്ച നടക്കുന്നത്. എന്തായാലും കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചർച്ചയിൽ എം കെ മുനീറിന്റെ ഉപമയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി നൽകി മന്ത്രി കെ ടി ജലീൽ വായടപ്പിച്ചു. ഈ ചർച്ചയിലും ഉപമകൾ നിറഞ്ഞിരുന്നു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിച്ചായാണ് ഭരിച്ചിരുന്നത്. ഇപ്പോൾ അത് പൂർണ്ണമായും ഏകോപിപ്പിച്ചാണ് കെ ടി ജലീൽ ഭരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുനീർ വിമർശനം ഉന്നയിച്ചത്. നാലു ഭാര്യമാരെ ഒരുമിച്ച് കൊണ്ടുപോകുന്ന ബുദ്ധിമുട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുമിച്ച് കൊണ്ടുപോകുമ്പോൾ എന്നു പറഞ്ഞാണ് എം.കെ മുനീർ രംഗത്തുവന്നത്. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെയാണ് അദ്ദേഹത്തിന്റെ ചോദ്യം. എങ്ങനെ ഇതു കൈകാര്യം ചെയ്യുമെന്നും മുനീർ ചോദിച്ചു.
മുനീറിന്റെ ചോദ്യം ഇങ്ങനെയായിരുന്നു: 'എന്റെ പ്രിയപ്പെട്ട സുഹൃത്ത് അദ്ദേഹം എന്റെ കൂടെ യൂത്ത് ലീഗിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിട്ട് ഇരുന്നതാണ്. അഞ്ചുവർഷം പ്രസിഡന്റും അഞ്ചുവർഷം ജനറൽ സെക്രട്ടറിയും. പക്ഷെ അങ്ങേക്ക് ഈ നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകാൻ പറ്റും എന്നെനിക്കറിയില്ല.. തുടക്കത്തിൽ നല്ല സന്തോഷമൊക്കെ തോന്നും. പക്ഷെ ഞാൻ പറയുന്നത് വകുപ്പിനെക്കുറിച്ചാണ് ഇനി അതിന്റെ പേരിൽ തലയിൽ കയറേണ്ട. അപ്പോ ഈ നാലെണ്ണത്തിനെ കൊണ്ടുനടക്കാൻ നല്ല ബുദ്ധിമുട്ടാണ്.' എന്നായിരുന്നു മുനീറിന്റെ ചോദ്യം.
അതേസമയം ഉത്തരം പറഞ്ഞ കെ ടി ജലീൽ മുനീറിനെ ശരിക്കും ഇളിഭ്യനാക്കി. സുന്ദരിയായ ഒരു പെണ്ണിനെ വെട്ടിമുറിച്ച് തുണ്ടമാക്കി വീതംവച്ചു നൽകുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തതെന്നു പറഞ്ഞാണ് ജലീൽ തിരിച്ചടി നൽകിയത്. എൽ.ഡി.എഫ് സർക്കാർ അത് ശസ്ത്രക്രിയയിലൂടെ കൂട്ടിയോജിപ്പിച്ച് സുന്ദരിയായ ഒരു സ്ത്രീയാക്കി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
മുനീറിനുള്ള ജലിലീന്റെ നിയമസഭയിലെ മറുപടി ഇങ്ങനെ: 'ഇവിടെ മുനീർ സാഹിബ് പറഞ്ഞ ഒരു കാര്യം സുന്ദരിയായ നാലു സ്ത്രീകളെ വിവാഹം കഴിക്കുമ്പോഴുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് ഞാൻ അനുഭവിക്കുന്നത് എന്നാണ്. അല്ല സാർ. സുന്ദരിയായ ഒരു പെൺകുട്ടിയെ മൂന്നു കഷ്ണമാക്കി കഴിഞ്ഞ സർക്കാർ വെട്ടിനുറുക്കിമുറിച്ചു. എൽ.ഡി.എഫ് സർക്കാർ ഒരു ശസ്ത്രക്രിയയിലൂടെ ആ അധിക്ഷേപിക്കപ്പെട്ട അംഗങ്ങൾ മുഴുവൻ തന്നെ സംയോജിപ്പിച്ചുകൊണ്ട് സുന്ദരിയായ ഒരു പെൺകുട്ടിയായാണ് ഇതിനെ തന്നിരിക്കുന്നതെന്ന് ബഹുമാന്യനായ മുനീർ സാഹിബ് ഓർക്കണം.'-ജലീൽ പറഞ്ഞു.
എന്നാൽ, അവിടം കൊണ്ടും ജലീൽ നിർത്തിയില്ല, സിഎച്ചിനെയും ലീഗ് നേതാക്കളെയും അദ്ദേഹം അതിനായി കൂട്ടുപിടിച്ചു. 'സർ അങ്ങയുടെ വന്ദ്യനായ പിതാവ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഉൾപ്പെടുന്ന ലീഗ് നേതൃത്വം അഹമ്മദ് ഗുരുക്കളെ ഏൽപ്പിച്ച അതേ സൗന്ദര്യത്തോടെയാണ് എന്നെയും സഖാവ് പിണറായി വിജയൻ ഇത് ഏൽപ്പിച്ചിരിക്കുന്നത്. അവുക്കാദറുകുട്ടി നഹാവിനെ അന്നത്തെ ലീഗ് നേതൃത്വം ഏൽപ്പിച്ച അതേ സൗന്ദര്യത്തോടുകൂടിയാണ് ഈ സുന്ദരിക്കുട്ടിയെ എന്നെയും ഏൽപ്പിച്ചിരിക്കുന്നത് എൽ.ഡി.എഫ് നേതൃത്വം.' ജലീൽ - വ്യക്തമാക്കി.
വകുപ്പ് വിഭജിക്കാതിരുന്നതിൽ താങ്കൾക്ക് യാതൊരു ബുദ്ധിമുട്ടും തോന്നേണ്ടെന്നും ജലീൽ പറഞ്ഞു. 'അക്കാര്യത്തിൽ അങ്ങേക്ക് യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടും വൈഷമ്യവും വേണ്ട എന്ന് ഞാനങ്ങനെയെ ഉണർത്തുകയാണ് സ്നേഹപൂർവ്വം. അങ്ങ് പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി അഞ്ചുവർഷം ഉണ്ടായിരുന്നു. അതിന്റെ സ്നേഹം മുഴുവൻ പ്രകടിപ്പിച്ചുകൊണ്ടുതന്നെയാണ് ഞാനിതു പറയുന്നത്. ' എന്നു പറഞ്ഞാണ് ജലീൽ അവസാനിപ്പിച്ചത്. ജലിലിന്റെ മറുപടിക്ക് നല്ല കൈയടി തന്നെയാണ് ലഭിച്ചതും. മുനീറിന്റെ വാടയപ്പിച്ച മറുപടി ഇടത് അംഗങ്ങൾ ഡെസ്കിൽ അടിച്ച് പ്രോത്സാഹിപ്പിച്ചു.
ജലീലിനു പിന്തുണയുമായി മുൻ മന്ത്രി കെ.ബി ഗണേശ്കുമാർ എംഎൽഎയും രംഗത്തെത്തി. തദ്ദേശ വകുപ്പിനെ വിഭജിച്ച യുഡിഎഫ് നടപടി എം.കെ മുനീറിന്റെ ചിറകരിയാനായിരുന്നു എന്നാണ് ഗണേശ് പറഞ്ഞത്. 'മുനീറിന്റെ ചിറകരിയാൻ ഈ വകുപ്പിനെ പതിനാറായി തുണ്ടം തുണ്ടം മുറിച്ചു. നിരവധി കുക്ക് സ്പോയിൽ ചെയ്ത ആ ഡിഷ് ഒരു കുക്കിനെ ഏൽപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. അന്നത്തെ യു.ഡി.എഫ് സർക്കാറിന്റെ ഭാഗമായിരുന്ന താൻ അന്നും ഇക്കാര്യം പറഞ്ഞിരുന്നെന്നും ഗണേശ് തുറന്നടിച്ചു. 'അന്ന് നമ്മൾ ഒരുമിച്ചായിരുന്നു. അന്നും ഞാനിക്കാരും പറഞ്ഞിട്ടുണ്ട്. മുനീറിനൈ ദ്രോഹിക്കാൻ വേണ്ടി, സി.എച്ചിന്റെ മകനെ ഒന്നു കൈകാര്യം ചെയ്യാൻ വേണ്ടി ചെയ്തതാണതെന്ന് എല്ലാവർക്കും അറിയാം. ' ഗണേശ് വ്യക്തമാക്കി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് നഗരവികസനം, പഞ്ചായത്ത് വികസനം എന്നിങ്ങനെ വിഭജിച്ച് നൽകുകയാണ് ഉണ്ടായത്.
എന്തായാലും ജലീലിന്റെ മറുപടി സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിട്ടുണ്ട്. റിപ്പോർട്ടർ ചാനലിലെ ആക്ഷേപഹാസ്യ പരിപാടി ഈ വീഡിയോ ഉപയോഗിക്കുകയും ചെയ്തു. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അനാവശ്യമായ ഉപമയ്ക്ക് പോയി എം കെ മുനീർ വടി കൊടുത്ത് അടിവാങ്ങിയെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.