റബ് നാട്ടിലെ ഷിഫാ അൽ ജസീറാ മെഡിക്കൽ ഗ്രൂപ്പിന്റെ നടുനായകനായി പ്രവർത്തിക്കുന്ന കെ.ടി റബീയുള്ളയുടെ ആതുരസേവന രംഗത്തേയും ജീവകാരുണ്യ പ്രവർത്തനങ്ങളേയും സാമൂഹിക ക്ഷേമതലങ്ങളേയും അധികരിച്ചു റോട്ടറി ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം റോയൽ, റോട്ടറി ഇൻർനാഷണൽ എക്‌സലൻസി അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിക്കുന്നു. ജൂലായ് 20ന് ലണ്ടൻ ഹൗസ് ഓഫ് പാർലമെന്റിൽ നടക്കുന്ന സാർവ്വദേശീയ ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോ. കെ.ടി റബീയുള്ളയ്ക്ക് നൽകുന്നു. ചടങ്ങിൽ ഇന്ത്യയിലേയും ഇംഗ്ലണ്ടിലേയും രാഷ്ട്രീയ സാംസ്‌കാരിക റോട്ടറി നേതാക്കൾ പങ്കെടുക്കും.