- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ തോമസുമായുള്ള വ്യക്തിബന്ധത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടണ്ട; സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ ശേഷം ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാം; തൃക്കാക്കരയിലെ ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശത്തിൽ നിന്നും; ഇടതിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന സൂചനയുമായി കെ വി തോമസ്
കൊച്ചി: തൃക്കാക്കരയിൽ ഇടതുപക്ഷത്തേക്ക് ചായാൻ കരുക്കൾ നീക്കി കോൺഗ്രസ് നേതാവ് കെ വി തോമസ്. ഉമ തോമസിന്റെ വീട്ടിൽ ചെല്ലാം എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധത്തിന്റെ പേരിൽ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല. സ്ഥാാനാർഥി ചിത്രം തെളിഞ്ഞ ശേഷം ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാമെന്നും കെ.വി.തോമസ് പറഞ്ഞു.
താനിപ്പോഴും കോൺഗ്രസുകാരനാണെന്ന് തോമസ് പരഞഞു. പക്ഷേ വികസനത്തെ കുറിച്ചുള്ള കാഴ്‌ച്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്. യുഡിഎഫ് സ്ഥാനാർത്ഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. ഉമ തോമസിന്റെ വീട്ടിൽ ചെല്ലാം എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധത്തിന്റെ പേരിൽ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല.
സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ ശേഷം ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാമെന്നും കെ.വി.തോമസ് പറഞ്ഞു. തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കെ.എസ്.അരുൺകുമാറിന്റെ പേരിൽ ചുവരെഴുത്തുകൾ വന്നതിന് കാരണം മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ വളരെ ആവേശത്തിലാണ്. സ്വാഭാവികമായും ഇതിന്റെ ആവേശത്തിലാണ് ചുവരെഴുത്തുകൾ വന്നതെന്നും കെ.വി.തോമസ് വ്യക്തമാക്കി. വികസനത്തെ കുറിച്ച് തനിക്കൊരു കാഴ്ചപ്പാടുണ്ട്. അത് തുറന്നുപറയേണ്ട സമയമായി എന്ന് താൻ വിശ്വസിക്കുകയാണെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ.വി.തോമസ് കൂട്ടിച്ചേർത്തു.
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ കെ വി തോമസ് ഇന്നലെ രംഗത്തുവന്നിരുന്നു. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെവി തോമസ്, സ്ഥാനാർത്ഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചു.
പറയാനുള്ളത് ജനങ്ങളോട് തുറന്നുപറയുമെന്നും വികസനത്തിനാണ് താൻ മുൻ തൂക്കം നൽകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. ഒരുകാര്യത്തിലും നേതാക്കൾ ചർച്ചകൾ നടത്തുന്നില്ല. ആഴത്തിലുള്ള മുറിവാണ് സംസ്ഥാന നേതാക്കൾ തന്നിലേൽപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പോലും കെപിസിസി തന്നെ ഒറ്റപ്പെടുത്തി നിർത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ