ലയാളം സൈക്കോ-ഷോർട് ഫിലിം കാ ദി ആസ്ട്രൽ പ്ലേ റിലീസ് ചെയ്തു. നടൻ ആസിഫലിയാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്.

മലയാളത്തിൽ ഇതുവരെ ആരും പറയാൻ ധൈര്യപ്പെടാത്ത കഥയാണു പാപരാസി മീഡിയയുടെ നാലാമത് ഹ്രസ്വ ചിത്രമായ കാ. ഹ്രസ്വ ചിത്രം എന്നതിലുപരി തികഞ്ഞ പ്രൊഫഷണൽ രീതിയാണു ചിത്രത്തിന്റെ നിർമ്മാണത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

ആസിഫാണു സംവിധായകൻ. സന്ദർഭത്തിനനുസരിച്ച് ഇഴ്ഞ്ഞു നീങ്ങുന്ന പാശ്ചാത്തല സംഗീതം പ്രേഷക മനസ്സിനെ ചിലപ്പോഴൊക്കെ മുൾ മുനയിൽ നിർത്തുന്നുണ്ട്. മോഷൻ ഗ്രാഫിക്‌സിന്റെയും ആനിമേഷന്റെയും അകമ്പടിയിൽ തീർത്ത ചിത്രത്തിന്റെ ദൈർഘ്യം 18 മിനുട്ടാണ്.

നിർമ്മൽ, ഉസ്മാൻ, അച്ചു എന്നി മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണു കഥയുടെ ഗതി നീങ്ങുന്നത്. ഉസ്മാനായി ആഷിക്കും അച്ചുവായി തുളസിയും നിർമ്മലായി സബരീഷ് നായരുമാണു ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.