- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമര വിവാദങ്ങൾക്കിടയിൽ കാട് പൂക്കുന്ന നേരം പ്രദർശനത്തിന് ഒരുങ്ങുന്നു; പുതുവർഷത്തിലെ ആദ്യ റിലീസായി ചിത്രം അടുത്തയാഴ്ച തിയറ്ററുകളിൽ എത്തും
തിരുവനന്തപുരം: തീയറ്റർ സമര വിവാദങ്ങൾക്കിടയിൽ കാട് പൂക്കുന്ന നേരം റിലീസിനെത്തുന്നു. പുതുവർഷത്തിലെ ആദ്യ റിലീസായി ചിത്രം ജനുവരി 6 ന് തീയറ്ററുകളിലെത്തും. ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക സ്വീകരണം നേടിയ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. നിലമ്പൂർ മാവോയിസ്റ്റ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏറെ സാമൂഹിക, രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിമരുന്നിടുന്നതാണ് ചിത്രം. നിരവധി ദേശീയ-അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സിനിമാ സമരം രൂക്ഷമാവുകയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്ററുകളിൽ നിന്ന് സിനിമകൾ പിൻവലിക്കുകയും ചെയ്തതോടെ കോടികളുടെ നഷ്ടമാണ് മലയാള ചലച്ചിത്ര വ്യവസായം നേരിടുന്നത്. സിനിമാ സമരം വഴിമുടക്കിയാക്കാതെ രാജ്യാന്തര ശ്രദ്ധ നേടിയ കാട് പൂക്കുന്ന നേരം തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഇന്ദ്രജിത്, റിമ കല്ലിങ്കൽ, ഇന്ദ്രൻസ്, ഇർഷാദ്, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാട് പൂക്കുന്ന നേരം. ഡോ.ബിജു ആണ് ചിത്ര
തിരുവനന്തപുരം: തീയറ്റർ സമര വിവാദങ്ങൾക്കിടയിൽ കാട് പൂക്കുന്ന നേരം റിലീസിനെത്തുന്നു. പുതുവർഷത്തിലെ ആദ്യ റിലീസായി ചിത്രം ജനുവരി 6 ന് തീയറ്ററുകളിലെത്തും. ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക സ്വീകരണം നേടിയ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. നിലമ്പൂർ മാവോയിസ്റ്റ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏറെ സാമൂഹിക, രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിമരുന്നിടുന്നതാണ് ചിത്രം. നിരവധി ദേശീയ-അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സിനിമാ സമരം രൂക്ഷമാവുകയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്ററുകളിൽ നിന്ന് സിനിമകൾ പിൻവലിക്കുകയും ചെയ്തതോടെ കോടികളുടെ നഷ്ടമാണ് മലയാള ചലച്ചിത്ര വ്യവസായം നേരിടുന്നത്. സിനിമാ സമരം വഴിമുടക്കിയാക്കാതെ രാജ്യാന്തര ശ്രദ്ധ നേടിയ കാട് പൂക്കുന്ന നേരം തീയേറ്ററുകളിലേക്ക് എത്തുകയാണ്.
ഇന്ദ്രജിത്, റിമ കല്ലിങ്കൽ, ഇന്ദ്രൻസ്, ഇർഷാദ്, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാട് പൂക്കുന്ന നേരം. ഡോ.ബിജു ആണ് ചിത്രത്തിന്റെ സംവിധായകൻ. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ ആണ് നിർമ്മാണം. റിമ കല്ലിങ്കലിന്റെയും ഇന്ദ്രജിത്തിന്റെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങൾ ആണ് കാട് പൂക്കുന്ന നേരത്തിലേതെന്നാണ് പറയപ്പെടുന്നത്.
അച്ചൻകോവിൽ, കോന്നി കാടുകൾ പശ്ചാത്തലമായ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എം.ജെ രാധാകൃഷ്ണനാണ്. ലൊക്കേഷൻ സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും ജയദേവൻ ചക്കാടത്ത് നിർവഹിച്ചിരിക്കുന്നു. പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്ന മറ്റുള്ളവർ താഴെ പറയുന്നു. ശബ്ദ മിശ്രണം-പ്രമോദ് തോമസ്, എഡിറ്റിങ്-കാർത്തിക് ജോഗേഷ്, സംഗീതം-സന്തോഷ് ചന്ദ്രൻ, ആർട്ട്-ജ്യോതിഷ് ശങ്കർ, മേക്കപ്പ്-പട്ടണം ഷാ, കോസ്റ്റ്യൂം-അരവിന്ദ്, സ്റ്റിൽസ്-അരുൺ പുനലൂർ, ഡിസൈൻസ്-കോളിൻസ്, പ്രൊഡക്ഷൻ കൺട്രോളർ-എൽദോ, ശെൽവരാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ഷിജിത് പുരുഷോത്തമൻ.